​ഗുജറാത്തിലെ സ്‌കൂള്‍ വിദ്യാർത്ഥിയുടെ കൊല: സ്‌കൂളിന്‌ അവധിലഭിക്കാൻ വേണ്ടി

വഡോദര: ഗുജറാത്തിലെ വഡോദരയിൽ ഒമ്പതാം ക്ലാസുകാരനെ കൊലപ്പെടുത്തിയത് പത്താം ക്ലാസ് വിദ്യാര്‍ത്ഥിയെന്ന്‌ ​ പൊലീസ്​. കുട്ടിയെ ടീച്ചര്‍ ശാസിച്ചതിനെ...

​ഗുജറാത്തിലെ സ്‌കൂള്‍ വിദ്യാർത്ഥിയുടെ കൊല: സ്‌കൂളിന്‌ അവധിലഭിക്കാൻ വേണ്ടി

വഡോദര: ഗുജറാത്തിലെ വഡോദരയിൽ ഒമ്പതാം ക്ലാസുകാരനെ കൊലപ്പെടുത്തിയത് പത്താം ക്ലാസ് വിദ്യാര്‍ത്ഥിയെന്ന്‌ ​ പൊലീസ്​. കുട്ടിയെ ടീച്ചര്‍ ശാസിച്ചതിനെ തുടര്‍ന്ന്
സ്ക്കൂളിന് അവധി ലഭിക്കുവാൻ വേണ്ടിയാണ് ഒമ്പതാം ക്ലാസുകാരനെ കൊലപ്പെടുത്തിയതെന്നണ്​ സഹപാഠിയുടെ മൊഴി. ശ്രീ ഭാരതി വിദ്യാലയത്തിലെ ദേവ്​ തദ്​വിയെയാണ്​ കഴിഞ്ഞ ദിവസം സ്​കൂളിലെ ശുചിമുറിയിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്​.

ദേവിനെ കൊലപ്പെടുത്തിയ സഹപാഠിക്ക്​ മാനസിക​ പ്രശ്​നങ്ങളുണ്ടെന്ന് പൊലിസ് സംശയിക്കുന്നുണ്ട്. അതേസമയം സ്ക്കൂളിന് സമീപത്തെ ക്ഷേത്ര പരിസരത്തുന്നിന്നും കിട്ടിയ സഹപാഠിയുടെ ബാ​ഗിൽ നിന്നും ആയുധങ്ങളും രക്തംപുരണ്ട ഷർട്ടും പൊലിസ് കണ്ടെടുത്തു. കൊലപാതകത്തിന്​ ശേഷം വിദ്യാർഥി ബാഗ്​ വലിച്ചെറിഞ്ഞതാകാമെന്നാണ് പൊലിസ്​ നിഗമനം. കേസിലെ മുഖ്യതെളിവായി മാറിയത്​ ഇൗ ബാഗാണെന്നാണ്​ റിപ്പോർട്ട്​.

പത്ത് ദിവസം മുന്നെമാത്രം സ്‌ക്കൂളില്‍ പ്രവേശനം നേടിയ ദേവ് തദ്‌വിയുമായി കുട്ടിക്ക് യാതൊരു വിരോധവുമുണ്ടായിരുന്നില്ല. അതേസമയം പത്താം ക്ലാസുകാരന്‍ നിരവധി തവണ സ്വഭാവദൂഷ്യത്തിന്റെ പേരില്‍ അധ്യാപകരില്‍ നിന്നും ശാസനക്കിരയാതായും വഡോദര പൊലിസ് കമ്മീഷണര്‍ മനോജ് ശശിധര്‍ പറഞ്ഞു.
കഴിഞ്ഞ വർഷം ഗുഡ്​ഗാവിലെ സ്വകാര്യ സ്​കൂളിൽ 11- വയസുകാരനും സമാനമായി കൊല്ലപ്പെട്ടിരുന്നു.

Story by
Read More >>