വിവിപാറ്റ് യന്ത്രങ്ങളുടെ കുറവ് നികത്തുമെന്ന് തെര‍ഞ്ഞെടുപ്പ് കമ്മീഷൻ

Published On: 25 July 2018 1:45 PM GMT
വിവിപാറ്റ് യന്ത്രങ്ങളുടെ കുറവ് നികത്തുമെന്ന് തെര‍ഞ്ഞെടുപ്പ് കമ്മീഷൻ

ന്യൂഡൽഹി: 2019 ലോക്​സഭ തെരഞ്ഞെടുപ്പിന്​ മുമ്പായി മുഴുവൻ ബൂത്തുകളിലേക്കും ആവശ്യമായ വിവിപാറ്റ്​ യന്ത്രങ്ങൾ ഉറപ്പുവരുമെന്ന്​ തെരഞ്ഞെടുപ്പ്​ കമ്മീഷൻ. ലോകസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി 16 ലക്ഷം വിവിപാറ്റ് യന്ത്രങ്ങളുടെ കുറവുണ്ടെന്ന് വാർത്തയോട് പ്രതികരിക്കുകയായിരുന്നു തെരഞ്ഞെടുപ്പ് കമ്മീഷൻ.

അടുത്ത പൊതു തെര‍ഞ്ഞെടുപ്പിന് മുന്നോടിയായി 16.15 ലക്ഷം വിവിപാറ്റ് യന്ത്രങ്ങൾക്ക് ഓർഡർ നൽകിയിട്ടുണ്ടെന്നും ഇവയുടെ നിർമ്മാണവും വിതരണവും നിരന്തരം പരിശോധിച്ച് വരികയാണെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു.

ലോക്​സഭ തെരഞ്ഞെടുപ്പിന്​ മുമ്പ്​ മുഴുവൻ ബൂത്തുകളിലും വിവിപാറ്റ്​ യന്ത്രങ്ങൾ കൊണ്ടുവരുമെന്ന് സുപ്രീംകോടതിയിൽ​ കമീഷൻ വ്യക്​തമാക്കിയിരുന്നു. ഇതിനായി പൊതുമേഖല സ്ഥാപനങ്ങളായ ഭാരത്​ ഇലക്​​ട്രോണിക്​സ്​ ലിമിറ്റഡ്​, ഇലക്​ട്രോണിക്​സ്​ കോർപ്പറേഷൻ ഒാഫ്​ ഇന്ത്യ തുടങ്ങിയ സ്ഥാപനങ്ങൾക്ക്​ തെരഞ്ഞെടുപ്പ്​ കമീഷൻ കരാർ നൽകിയിരുന്നു.

Top Stories
Share it
Top