കോണ്‍ഗ്രസ് 130 സീറ്റുകളില്‍ ജയിക്കും, ഞാന്‍ തന്നെ മുഖ്യമന്ത്രിയാവുകയും ചെയ്യും; എക്‌സിറ്റ് പോള്‍ ഫലങ്ങളെ തള്ളി സിദ്ധാരാമയ്യ

Published On: 2018-04-24 10:30:00.0
കോണ്‍ഗ്രസ് 130 സീറ്റുകളില്‍ ജയിക്കും, ഞാന്‍ തന്നെ മുഖ്യമന്ത്രിയാവുകയും ചെയ്യും; എക്‌സിറ്റ് പോള്‍ ഫലങ്ങളെ തള്ളി സിദ്ധാരാമയ്യ

മൈസൂരു: വരുന്ന തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് 130 സീറ്റില്‍ ജയിക്കുകയും താന്‍ തന്നെ മുഖ്യമന്ത്രിയാവുകയും ചെയ്യുമെന്ന് നിലവിലെ മുഖ്യമന്ത്രി സിദ്ധാരാമയ്യ. ബദാമിയില്‍ തനിക്ക് എതിരാളി ആരാണെന്നത് തന്റെ വിഷയമല്ലെന്നും ജനങ്ങള്‍ തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു.

കര്‍ണാടകത്തിലെ വിവിധ പ്രദേശങ്ങളായ ഹൈദരാബാദ് കര്‍ണാടക, മുംബൈ കര്‍ണാടക, തീരദേശം, ഓള്‍ഡ് മൈസൂര്‍ എന്നിവിടങ്ങളിലെല്ലാം മുന്നേറും. ത്രികോണ മത്സരം നടക്കുന്നില്ല. തെക്കന്‍ കര്‍ണാടകത്തില്‍ കോണ്‍ഗ്രസും ബിജെപിയും തമ്മില്‍ വടക്കന്‍ കര്‍ണാടകയില്‍ കോണ്‍ഗ്രസും ജനതാദളും ആറോ ഏഴോ സീറ്റിലോ മത്സരം എന്നതാണ് യാഥാര്‍ത്ഥ്യമെന്നും സിദ്ധാരാമയ്യ പറഞ്ഞു.

വര്‍ഗീയ പാര്‍ട്ടി കേന്ദ്രം ഭരിക്കുമ്പോള്‍ കര്‍ ണാടകത്തില്‍ കോണ്‍ഗ്രസ് വിജയിക്കുന്നത് സാമൂഹ്യ സൗഹാര്‍ദ്ദവും സാഹോദര്യവും നിലനില്‍ക്കുന്നതിന് സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Top Stories
Share it
Top