പശ്ചിമബംഗാല്‍ തദ്ദേശ തെരഞ്ഞെടുപ്പ് ; ഇ-മെയില്‍ നോമിനേഷന് സുപ്രീംകോടതി സ്‌റ്റേ

ന്യൂഡല്‍ഹി: പശ്ചിമബംഗാള്‍ തദ്ദേശ തെരഞ്ഞെടുപ്പില്‍ ഇ-മെയില്‍ വഴി നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാന്‍ അനുവദിച്ചു കൊണ്ടുള്ള കല്‍ക്കട്ട ഹൈക്കോടതിയുടെ...

പശ്ചിമബംഗാല്‍ തദ്ദേശ തെരഞ്ഞെടുപ്പ് ; ഇ-മെയില്‍ നോമിനേഷന് സുപ്രീംകോടതി സ്‌റ്റേ

ന്യൂഡല്‍ഹി: പശ്ചിമബംഗാള്‍ തദ്ദേശ തെരഞ്ഞെടുപ്പില്‍ ഇ-മെയില്‍ വഴി നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാന്‍ അനുവദിച്ചു കൊണ്ടുള്ള കല്‍ക്കട്ട ഹൈക്കോടതിയുടെ വിധി സുപ്രീംകോടതി സ്‌റ്റേ ചെയ്തു. എതിരില്ലാത തെരഞ്ഞെടുക്കപ്പെട്ട 17,000 സ്ഥാനാര്‍ത്ഥികളെ വിജയികളായി പ്രഖ്യാപിക്കുന്നത് കോടതി നിര്‍ദ്ദേശം വരുന്നത് വരെ തടയണമെന്നും ദീപക് മിശ്ര അദ്ധ്യക്ഷനായ ബെഞ്ച് നിര്‍ദ്ദേശിച്ചു.

സ്വതന്ത്രവും നീതിയുക്തവുമായ തെരഞ്ഞെടുപ്പ് നടത്താനും കോടതി സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷനോട് നിര്‍ദ്ദേശിച്ചു. മെയ് 8നാണ് ഓണ്‍ലൈന്‍ വഴിയുള്ള പത്രിക സ്വീകരിക്കാന്‍ ഹൈക്കോടതി തെരഞ്ഞെടുപ്പ് കമ്മീഷനോട് നിര്‍ദ്ദേശിച്ചത്.

Story by
Read More >>