വാട്സ്ആപ്പ് ഹ‌‍‌ർത്താൽ സി.ബി.ഐ അന്വേഷിക്കുമെന്ന് കേന്ദ്രസർക്കാർ

Published On: 2018-07-26 14:00:00.0
വാട്സ്ആപ്പ് ഹ‌‍‌ർത്താൽ സി.ബി.ഐ അന്വേഷിക്കുമെന്ന് കേന്ദ്രസർക്കാർ

ന്യൂഡൽഹി: കേരളത്തിലെ വാട്ട്‌സ്ആപ്പ് ഹര്‍ത്താല്‍ സി.ബി.ഐ അന്വേഷിക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍ രാജ്യസഭയിൽ. വി. മുരളീധരന്‍ എം.പി യുടെ ശ്രദ്ധക്ഷണിക്കലിന് മറുപടിയായി കേന്ദ്ര ഐ.ടി മന്ത്രി രവിശങ്കര്‍ പ്രസാദാണ് ഇക്കാര്യം അറിയിച്ചത്. വാട്സ്ആപ്പ് ഹര്‍ത്താല്‍ സമൂഹമാധ്യമങ്ങളില്‍ കൂടി പ്രചരിക്കുന്ന വ്യാജ സന്ദേശങ്ങളുടെ ഉദാഹരണമാണെന്ന് വി. മുരളീധരന്‍ പറഞ്ഞു.

അതേസമയം ദളിതുകള്‍ക്കെതിരായ അക്രമം തടയുന്ന നിയമം ദുര്‍ബലപ്പെടുത്തിയ ജസ്റ്റിസ് ഗോയലിനെ ദേശീയ ഹരിത ട്രിബ്യൂണല്‍ ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് നീക്കം ചെയ്യണമെന്ന് കൊടിക്കുന്നില്‍ സുരേഷ് ലോക്‌സഭയില്‍ ആവശ്യപ്പെട്ടു. സുപ്രീം കോടതി മുന്‍ ജഡ്ജിയായ ഗോയലിനെ ദേശീയ ഹരിത ട്രിബ്യൂണല്‍ ചെയര്‍മാനായി നിയമിച്ചതിനെതിരെ ദളിത് സംഘടനകള്‍ ഓഗസ്റ്റ് ഒമ്പതിന് ദേശവ്യാപകമായ പ്രക്ഷോഭത്തിന് ആഹ്വാനം ചെയ്തിട്ടുണ്ട്.

Top Stories
Share it
Top