കാമുകനൊപ്പം ജീവിക്കാന്‍ ഭര്‍ത്താവിനെ കൊന്നു; ഭാര്യ അറസ്റ്റില്‍

വിജയവാഡ: ഫേസ്ബുക്കിലൂടെ പരിചയപ്പട്ട കാമുകനോടൊപ്പം ജീവിക്കാന്‍ ഭര്‍ത്താവിനെ കൊലപ്പെടുത്തിയ ഭാര്യ അറസ്റ്റില്‍. വിജയവാഡ ജില്ലയിലെ യമക ശങ്കര്‍ റാവുവിനെ...

കാമുകനൊപ്പം ജീവിക്കാന്‍ ഭര്‍ത്താവിനെ കൊന്നു; ഭാര്യ അറസ്റ്റില്‍

വിജയവാഡ: ഫേസ്ബുക്കിലൂടെ പരിചയപ്പട്ട കാമുകനോടൊപ്പം ജീവിക്കാന്‍ ഭര്‍ത്താവിനെ കൊലപ്പെടുത്തിയ ഭാര്യ അറസ്റ്റില്‍. വിജയവാഡ ജില്ലയിലെ യമക ശങ്കര്‍ റാവുവിനെ കൊന്ന കേസിലാണ് ഭാര്യ സരസ്വതി, കാമുകന്‍ ശിവ എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തത്. കോളേജില്‍ പഠിക്കുന്ന സമയത്ത് പരിചയമുള്ള ശിവയുമായി ഒരുവര്‍ഷം മുന്‍പാണ് സരസ്വതി ഫേസ്ബുക്കിലൂടെ പരിചയപ്പെട്ടത്.

ശിവയ്ക്കൊപ്പം ജീവിക്കാന്‍ ഭര്‍ത്താവ് തടസമായപ്പോഴാണ് യമക ശങ്കര്‍ റാവുവിനെ കൊല്ലാന്‍ ഇരുവരും പദ്ധതി തയ്യാറാക്കിയത്. കൊലപാതക ദിവസം റാവുവും ഭാര്യ സരസ്വതിയും ബൈക്കില്‍ വരുന്ന വഴി മൂത്രമൊഴിക്കാനായി സരസ്വതി ബൈക്ക് നിര്‍ത്താന്‍ ഭര്‍ത്താവിനോട് ആവശ്യപ്പെട്ടു. തുടര്‍ന്ന് ബൈക്കില്‍ നിന്നിറങ്ങിയ സരസ്വതി വിജനമായൊരിടത്തേക്ക് മാറിനില്‍ക്കുകയും ആ സമയം ഓട്ടോയിലെത്തിയ മൂന്ന് പേര് റാവുവിനെ തലയ്ക്ക് ഇരുമ്പ് വടികൊണ്ട് അടിച്ച് കൊല്ലുകയായിരുന്നു.

റാവുവിന്റേത് കവര്‍ച്ചയ്ക്കിടെ ഉണ്ടായ കൊലപാതകമാണെന്ന് വരുത്താന്‍ സരസ്വതി ആഭരണങ്ങളെല്ലാം പൊട്ടിച്ചു. എന്നാല്‍ സരസ്വതിയുടെ മൊഴിയില്‍ സംശയം തോന്നിയ പോലീസ് വിശദമായി ചോദ്യം ചെയ്തപ്പോഴാണ് കൊലപാതക രഹസ്യം പുറത്ത് വന്നത്. സരസ്വതിയുടെ മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വഷണത്തിലാണ് കാമുകന്‍ ശിവയെ പോലീസ് പിടികൂടിയത്. കേസിലുള്‍പ്പെട്ട മറ്റുപ്രതികള്‍ക്കായുള്ള അന്വേഷണം പുരോഗമിക്കുകയാണെന്നും പോലീസ് അറിയിച്ചു.


Story by
Read More >>