ജസ്റ്റിസ് ലോയയുടെ മരണം: മുംബൈ അഭിഭാഷകരുടെ ഹരജി ഇന്ന് പരിഗണിക്കും

Published On: 31 July 2018 5:00 AM GMT
ജസ്റ്റിസ് ലോയയുടെ മരണം: മുംബൈ അഭിഭാഷകരുടെ ഹരജി ഇന്ന് പരിഗണിക്കും

ന്യൂഡല്‍ഹി: സിബിഐ പ്രത്യേക ജഡ്ജ് ജസ്റ്റിസ് ബിഎച് ലോയ കൊല്ലപ്പെട്ടതിന്റെ കാരണം കണ്ടെത്തുന്നതിന് സ്വതന്ത്ര അന്വേഷണം വേണമെന്ന ആവശ്യം തളളിയ ഉത്തരവിനെതിരെ മുംബൈ അഭിഭാഷകരുടെ കൂട്ടായ്മ നല്കിയ ഹരജിയില്‍ സുപ്രീം കോടതി ഇന്നു വാദം കേള്‍ക്കും.

ചീഫ് ജസ്റ്റിസ് ദീപക് മിശ്ര ഉള്‍പ്പടെയുളള മൂന്നംഗ ബഞ്ചാണ് ഏപ്രില്‍ 19 ന് ഹരജി തളളിയത്. ജസ്റ്റിസ് ലോയയുടെ മരണവുമായി ബന്ധപ്പെട്ട് സമര്‍പ്പിച്ച രേഖകളില്‍ സംശയാസ്പദമായി ഒന്നുമില്ലെന്നായിരുന്നു ഏപ്രില്‍ 19-ലെ ഉത്തരവ്. ബിജെപി അദ്ധ്യക്ഷന്റെ പേരുമായി ബന്ധമുളള കൊലക്കേസിന്റെ വാദം കേള്‍ക്കുന്ന ദിവസമാണ് ജസ്റ്റിസ് ലോയ ഹൃദയാഘാതത്തെ തുടര്‍ന്ന കൊല്ലപ്പെട്ടത്.

ലോയയുടെ കുടംബം അദ്ദേഹത്തിന്റെ മരണത്തില്‍ ദൂരൂഹത സംശയിച്ചിരുന്നു. ഇതുസംബന്ധിച്ച് റിപ്പോര്‍ട്ടുകള്‍ ദില്ലിയില്‍ നിന്നും പ്രസിദ്ധീകരിക്കുന്ന കാരവന്‍ മാഗസിന്‍ പ്രസിദ്ധീകരിച്ചത് വിവാദമായിരുന്നു.

Top Stories
Share it
Top