'വായടക്കുക അല്ലെങ്കില്‍ അടപ്പിക്കും' ഷെഹ്‌ലാ റാഷിദിന് ഭീഷണി

എന്നെയും ഉമര്‍ഖാലിദിനേയും ജിഗ്നേഷ് മേവാനിയേയും ഇല്ലാതാക്കുമെന്നാണ് അയാളുടെ ഭീഷണിയെന്നും ഷെഹ്‌ല പ്രതികരിച്ചു

വായടക്കുക അല്ലെങ്കില്‍ അടപ്പിക്കും ഷെഹ്‌ലാ റാഷിദിന് ഭീഷണി

വിദ്യാര്‍ത്ഥി ആക്ടീവിസ്റ്റ് ഷെഹ്‌ല റാഷിദിന് മാഫിയാ തലവന്റെ ഭീഷണി. ഫോണ്‍ സന്ദേശമായാണ് മാഫിയാ നേതാവ് ഷെഹ്‌ലയെ ഭീഷണിപ്പെടുത്താന്‍ ശ്രമം നടത്തിയത്. ഇതിനെ തുടര്‍ന്ന് ഇയാള്‍ക്കെതിരെ പൊലീസില്‍ പരാതിപ്പെട്ടതായി ഷെഹ്‌ല ട്വിറ്ററില്‍ കുറിച്ചു.

' വായടക്കുക അല്ലെങ്കില്‍ അടപ്പിക്കും ഇത് ഉമര്‍ഖാലിദിനോടും ജിഗ്നേഷ് മേവാനിയോടും പറയുക' എന്നാണ് സന്ദേഷത്തിലുള്ളത്. ഭീഷണി സന്ദേശം അയച്ചയാള്‍ തീവ്ര ഹിന്ദുത്വ വാദിയാണ്. എന്നെയും ഉമര്‍ഖാലിദിനേയും ജിഗ്നേഷ് മേവാനിയേയും ഇല്ലാതാക്കുമെന്നാണ് അയാളുടെ ഭീഷണിയെന്നും ഷെഹ്‌ല പ്രതികരിച്ചു. ഡല്‍ഹിയിലെ അതിസുരക്ഷാ മേഖലയില്‍ വെച്ച് തിങ്കളാഴ്ച ഉമര്‍ ഖാലിദിന് നേരെ വധശ്രമമുണ്ടായതിന് പിന്നാലെയാണ് ഷെഹ്‌ലക്ക് ഭീഷണി.Read More >>