പെണ്‍കുഞ്ഞിന് ജന്മം നല്‍കി; ഭര്‍ത്താവ് മുത്തലാഖ് ചോല്ലിയതായി യുവതിയുടെ പരാതി

ഷംലി(യുപി): പെണ്‍കുട്ടിക്ക് ജന്മം നല്‍കിയതിനെ തുടര്‍ന്ന് ഭര്‍ത്താവ് മുത്തലാഖ് ചൊല്ലിയതായി യുവതിയുടെ പരാതി. ഉത്തര്‍പ്രദേശിലെ ഷംലിയിലാണ് സംഭവം....

പെണ്‍കുഞ്ഞിന് ജന്മം നല്‍കി; ഭര്‍ത്താവ് മുത്തലാഖ് ചോല്ലിയതായി യുവതിയുടെ പരാതി

ഷംലി(യുപി): പെണ്‍കുട്ടിക്ക് ജന്മം നല്‍കിയതിനെ തുടര്‍ന്ന് ഭര്‍ത്താവ് മുത്തലാഖ് ചൊല്ലിയതായി യുവതിയുടെ പരാതി. ഉത്തര്‍പ്രദേശിലെ ഷംലിയിലാണ് സംഭവം. കഴിഞ്ഞയാഴ്ചയിലാണ് യുവതി പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത്, തുടര്‍ന്ന് ഭര്‍ത്താവും വീട്ടുകാരും സ്ത്രീധനം ആവശ്യപ്പെടുകയായിരുന്നെന്ന് യുവതി പോലീസില്‍ പരാതി നല്‍കി.

രണ്ട് വര്‍ഷം മുമ്പാണ് ഇരുവരും വിവാഹിതരായത്, പെണ്‍കുഞ്ഞ് പിറന്നതിനെ തുര്‍ന്ന് സ്ത്രീധനമായി ബൈക്കും പണവും യുവതിയുടെ വീട്ടുകാരില്‍ നിന്ന് ആവശ്യപ്പെടുകയായരുന്നെന്ന് യുവതി പരാതിയില്‍ പറയുന്നു. സംഭവത്തില്‍ കേസെടുത്തതായി പോലീസ് ഉദ്യോഗസ്ഥന്‍ ശ്ലോക് കുമാര്‍ പറഞ്ഞു.

Story by
Read More >>