മദ്യപിച്ച് ലക്കുകെട്ട അഭിഭാഷകന്‍ അഭിഭാഷകയെ പീഡിപ്പിച്ചു

ന്യൂഡല്‍ഹി: മദ്യപിച്ച് ലക്കുകെട്ട മുതിര്‍ന്ന അഭിഭാഷകന്‍ ജൂനിയര്‍ അഭിഭാഷകയെ പീഡിപ്പിച്ചു. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ 50 വയസുള്ള പ്രതിയെ...

മദ്യപിച്ച് ലക്കുകെട്ട അഭിഭാഷകന്‍ അഭിഭാഷകയെ പീഡിപ്പിച്ചു

ന്യൂഡല്‍ഹി: മദ്യപിച്ച് ലക്കുകെട്ട മുതിര്‍ന്ന അഭിഭാഷകന്‍ ജൂനിയര്‍ അഭിഭാഷകയെ പീഡിപ്പിച്ചു. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ 50 വയസുള്ള പ്രതിയെ അറസ്റ്റ് ചെയ്തതായി പൊലീസ പറഞ്ഞു.

സാകേത് കോടതിയിലെ സ്വന്തം ചേംബറില്‍ വെച്ച് മദ്യപിച്ച് ലക്കുകെട്ട പ്രതി യുവതിയെ പീഡിപ്പിക്കുകയായിരുന്നു. ഇതിനെ തുടര്‍ന്ന് യുവതി ഫോണില്‍ വിളിച്ചാണ് പരാതി നല്‍കിയതെന്ന് സൗത്ത് ഡിസിപി റോമില്‍ ബാനിയ പറഞ്ഞു. യുവതിയുടെ പരാതി രേഖപ്പെടുത്തിയതായും അവരെ വൈദ്യപരിശോധനക്ക് വിധേയയാക്കിയതായും ഡിസിപി കൂട്ടിച്ചേര്‍ത്തു.

സംഭവം നടന്ന ഇടം പൊലീസ് സീല്‍ ചെയ്യുകയും ഫോറന്‍സിക്ക് വിദഗ്ദരടക്കമുള്ള സംഘം പരിശോധന നടത്തുകയും ചെയ്തിട്ടുണ്ട്. സൗത്ത് ഡല്‍ഹിയിലെ സംഗം വിഹാറില്‍ നിന്നും അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയില്‍ ഹാജറാക്കിയതായും ഡിസിപി പറഞ്ഞു

Read More >>