സുപ്രീംകോടതി ഉത്തരവ് നടപ്പിലാക്കാനെത്തിയ നഗരാസൂത്രണ ഉദ്യോഗസ്ഥയെ കെട്ടിട ഉടമ വെടിവെച്ചുകൊന്നു

ചണ്ഡീഗഡ്: അനധികൃതമായി നിര്‍മ്മിച്ച ഹോട്ടല്‍ പൊളിക്കാന്‍ ശ്രമിച്ച നഗരാസൂത്രണ ഉദ്യോഗസ്ഥയെ ഹോട്ടല്‍ ഉടമ വെടിവെച്ചു കൊന്നു. നാരായണി ഗസ്റ്റ് ഹൗസ് സ്ഥാപന...

സുപ്രീംകോടതി ഉത്തരവ് നടപ്പിലാക്കാനെത്തിയ നഗരാസൂത്രണ ഉദ്യോഗസ്ഥയെ കെട്ടിട ഉടമ വെടിവെച്ചുകൊന്നു

ചണ്ഡീഗഡ്: അനധികൃതമായി നിര്‍മ്മിച്ച ഹോട്ടല്‍ പൊളിക്കാന്‍ ശ്രമിച്ച നഗരാസൂത്രണ ഉദ്യോഗസ്ഥയെ ഹോട്ടല്‍ ഉടമ വെടിവെച്ചു കൊന്നു. നാരായണി ഗസ്റ്റ് ഹൗസ് സ്ഥാപന ഉടമ വിജയ് താക്കൂറാണ് അസിസ്റ്റന്റ് ടൗണ്‍ ആന്റ് കണ്‍ട്രി പ്ലാനിങ് ഓഫീസര്‍ ഷൈല്‍ ബാല ശര്‍മ്മയെ വെടിവെച്ചു കൊന്നത്.

ഹിമാചല്‍ പ്രദേശിലെ സോളന്‍ ജില്ലയിലെ 13 ഹോട്ടലുകള്‍ അനധികൃതമായി നിര്‍മ്മിച്ചതാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് അവ പൊളിച്ച് നീക്കാന്‍ സംസ്ഥാന സര്‍ക്കാരിനോട് സുപ്രീംകോടതി ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ ഭാഗമായി സര്‍ക്കാര്‍ നാല് സംഘങ്ങള്‍ രൂപീകരിച്ചിരുന്നു.

ഈ സംഘത്തിലെ ഉദ്യോഗസ്ഥര്‍ ഇന്നലെ ഉച്ചയ്ക്ക് ഹോട്ടല്‍ പരിസരത്തെത്തിയപ്പോള്‍ ഉടമ ആകാശത്തേക്ക് വെടി വെക്കുകയായിരുന്നു. തുടര്‍ന്ന് ഇരുവരും തമ്മില്‍ വാക്കേറ്റം ഉണ്ടാകുകയും വിജയ് താക്കൂര്‍ ഉദ്യോഗസ്ഥയ്ക്ക് നേരെ വെടിവെക്കുകയായിരുന്നു. സംഭവ സ്ഥലത്ത് തന്നെ ഷൈല്‍ ബാല കൊല്ലപ്പെട്ടു.

വിജയ് താക്കൂര്‍ ഇത് ഒളിവിലാണ്. വിജയ് താക്കൂറിനെ പറ്റി വിവരം നല്‍കുന്നവര്‍ക്ക് ഒരു ലക്ഷം രൂപ പാരിതോഷികം പോലീസ് പ്രഖ്യാപിച്ചിട്ടുണ്ട്.

Story by
Read More >>