അസം: ദേശീയ പൗരത്വപട്ടികയില്‍ നിന്നു പുറത്തായവരില്‍, അദ്ധ്യാപികയും ഗവേഷകയും

Published On: 3 Aug 2018 5:30 AM GMT
അസം: ദേശീയ പൗരത്വപട്ടികയില്‍ നിന്നു പുറത്തായവരില്‍, അദ്ധ്യാപികയും ഗവേഷകയും

വെബ്ഡസ്‌ക്: അസമിലെ ദേശീയ പൗരത്വ പട്ടികയുടെ കരടില്‍ ഉള്‍പ്പെടാതെ പോയവരില്‍ അദ്ധ്യാപികയും ഗവേഷകയും മുന്‍ പി ആര്‍ ഒയും ഉള്‍പ്പെടുന്നതായി റിപ്പോര്‍ട്ട്. മുന്‍ സൈനികന്റെ മകളാണ് പൗരത്വ പട്ടികയില്‍ ഇടം നഷ്ടപ്പെട്ട ഗവേഷക. വിദേശ രാജ്യങ്ങളിലേക്ക് പ്രബന്ധങ്ങളവതരിപ്പിക്കാന്‍ വിസ കിട്ടില്ലെന്ന ആശങ്കയിലാണിവര്‍.

വിരമിച്ച അദ്ധ്യാപികയും ഈ ഗണത്തില്‍ ഉള്‍പ്പെടുന്നു. മതിയായ രേഖകള്‍ നല്‍കി പട്ടികയില്‍ ഇടം നേടാനാകുമെന്ന് പ്രതീക്ഷയിലാണിവര്‍. അനധികൃത കുടിയേറ്റക്കാരെ തിരിച്ചറിയുന്നതിനായി നാലു ദിവസം മുമ്പാണ് കരട് പൗരത്വ പട്ടിക പ്രസിദ്ധപ്പെടുത്തിയത്. കരടില്‍ ഇടക്കിട്ടാതെ നിരവധി സ്ത്രീകളുണ്ടെന്നാണ് ദി ഇന്ത്യന്‍ എക്‌സപ്രസ് പത്രം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

Top Stories
Share it
Top