വാരണാസി, മധുര എന്നിവിടങ്ങളിലെ പള്ളികൾക്കുമേല്‍ അവകാശവാദം ഉന്നയിക്കാനില്ല: മോഹന്‍ ഭാഗവത്

1992ൽ ബാബരി മസ്ജിദ് തകർക്കുമ്പോൾ അടുത്ത ലക്ഷ്യം മധുരയും വാരണാസിയുമെന്നായിരുന്നു ആർഎസ്എസ്സിന്റെ പ്രസ്താവന. ഇതൊരു തുടക്കമാണെന്നും കാശിയും മധുരയും വരാനുണ്ട് എന്നാണ് അന്ന് ആർഎസ്എസ് ഉയർത്തിയിരുന്ന മുദ്രാവാക്യം

വാരണാസി, മധുര എന്നിവിടങ്ങളിലെ പള്ളികൾക്കുമേല്‍ അവകാശവാദം ഉന്നയിക്കാനില്ല: മോഹന്‍ ഭാഗവത്

ന്യൂഡൽഹി: മധുര, വാരണാസി എന്നിവിടങ്ങളിൽ പള്ളികൾക്കുമേൽ അവകാശവാദം ഉന്നയിക്കാനില്ലെന്ന് രാഷ്ട്രീയ സ്വയംസേവക് സംഘ്(ആർഎസ്എസ്). അയോദ്ധ്യ ബാബരി മസ്ജിദ്- രാമജന്മഭൂമി കേസിൽ തർക്ക സ്ഥലം ഹിന്ദുക്കൾക്ക് വിട്ടു കൊടുത്തുകൊണ്ടുള്ള സുപ്രിം കോടതി വിധിയുടെ പശ്ചാതലത്തിലാണ് ആർഎസ്എസ്സിന്റെ പ്രതികരണം. വാരണാസിയിലും മധുരയിലുമുള്ള പള്ളികൾ പൊളിക്കണമെന്ന ആവശ്യത്തിൽ നിന്നും അകലം പാലിക്കുകയാണെന്നായിരുന്നു വിഷയത്തിൽ ആർഎസ്എസ് മേധാവി മോഹൻ ഭാഗവതിന്റെ പ്രതികരണം.

വാരാണസിയിലെ പ്രസിദ്ധമായ വിശ്വനാഥ ക്ഷേത്രം അതിർത്തി പങ്കിടുന്നത് ഗ്യാൻവാപി പള്ളിയുമായിട്ടാണ്. മധുരയിൽ ഷാഹി ഈദ്ഗാഹ് പള്ളിയും കൃഷ്ണജന്മഭൂമി ക്ഷേത്രവും തൊട്ടടുത്താണ്. ഈ പള്ളികള്‍ക്കുമേല്‍ അവകാശവാദം ഉന്നയിക്കുമെന്നും അവിടങ്ങളില്‍ ക്ഷേത്രം നിര്‍മ്മിക്കുമെന്നായിരുന്നു ആര്‍എസ്എസ് മുമ്പ് പറഞ്ഞിരുന്നത്.

1992ൽ ബാബരി മസ്ജിദ് തകർക്കുമ്പോൾ അടുത്ത ലക്ഷ്യം മധുരയും വാരണാസിയുമെന്നായിരുന്നു ആർഎസ്എസ്സിന്റെ പ്രസ്താവന. ഇതൊരു തുടക്കമാണെന്നും കാശിയും മധുരയും വരാനുണ്ട് എന്ന മുദ്രാവാക്യമാണ് അന്ന് ആർഎസ്എസ് ഉയർത്തിയിരുന്നത്.


Read More >>