മുന്‍മന്ത്രിയും മുതിര്‍ന്ന നേതാവുമായ യശ്വന്ത് സിന്‍ഹ ബിജെപി വിട്ടു

ന്യൂഡല്‍ഹി: ബിജെപി മുതിര്‍ന്ന നേതാവും മുന്‍ മന്ത്രിയുമായ യശ്വന്ത് സിന്‍ഹ പാര്‍ട്ടിയില്‍ നിന്നും രാജിവെച്ചതായി റിപ്പോര്‍ട്ട്. പാറ്റനയില്‍ വെച്ചാണ് ...

മുന്‍മന്ത്രിയും മുതിര്‍ന്ന നേതാവുമായ യശ്വന്ത് സിന്‍ഹ ബിജെപി വിട്ടു

ന്യൂഡല്‍ഹി: ബിജെപി മുതിര്‍ന്ന നേതാവും മുന്‍ മന്ത്രിയുമായ യശ്വന്ത് സിന്‍ഹ പാര്‍ട്ടിയില്‍ നിന്നും രാജിവെച്ചതായി റിപ്പോര്‍ട്ട്. പാറ്റനയില്‍ വെച്ചാണ് രാജിക്കാര്യം പ്രഖ്യാപിച്ചതെന്ന് എ എന്‍ ഐ റിപ്പോര്‍ട്ട് ചെയ്തു. മറ്റ് രാഷ്ട്രീയ പാര്‍ട്ടികളില്‍ ചേരുന്നില്ലെന്നും കക്ഷിരാഷ്ട്രീയം വിടുകയാണെന്നും അദ്ദേഹം പറഞ്ഞു.

'' ബിജെപിയുമായി എനിക്കുളള എല്ലാ ബന്ധവും വിടുകയാണ്, മറ്റ് രാഷ്ട്രീയപാര്‍ട്ടികളില്‍ ചേരാന്‍ ഉദ്ദേശിക്കുന്നില്ല'' സിന്‍ഹ പ്രഖ്യാപിച്ചു. മോദിക്കെതിരെ നിരന്തരം വിമര്‍ശനം ഉന്നയിച്ച യശ്വന്ത് സിന്‍ഹ വാജ്‌പേയ് മന്ത്രിസഭയില്‍ മികച്ച മന്ത്രിമാരില്‍ ഒരാളായിരുന്നു. രണ്ട് ദിവസങ്ങള്‍ മുമ്പ് സിന്‍ഹ ബിജെപി എംപിമാര്‍ക്ക് തുറന്ന കത്തെഴുതിയിരുന്നു.

Today I am taking 'sanyas' from any kind of party politics, today I am ending all ties with the BJP: Former Finance Minister Yashwant Sinha in Patna. pic.twitter.com/cOvInznyza

— ANI (@ANI) April 21, 2018


Story by
Read More >>