യദ്യൂരപ്പക്ക് ഇന്ന് നിര്‍ണായകം;ഗവര്‍ണര്‍ക്ക് നല്‍കിയ കത്ത് ഇന്ന് ഹാജരാക്കണം

Published On: 2018-05-18 02:30:00.0
യദ്യൂരപ്പക്ക് ഇന്ന് നിര്‍ണായകം;ഗവര്‍ണര്‍ക്ക് നല്‍കിയ കത്ത് ഇന്ന് ഹാജരാക്കണം

ന്യൂഡല്‍ഹി: കര്‍ണാടകയില്‍ യെദ്യൂരപ്പ സര്‍ക്കാര്‍ രൂപീകരിക്കുന്നതിനെതിരെ കോണ്‍ഗ്രസും ജെഡിഎസും നല്‍കിയ ഹര്‍ജി ഇന്ന് സുപ്രീംകോടതി വീണ്ടും പരിഗണിക്കും. ഭൂരിപക്ഷം തെളിയിക്കുന്ന കത്ത് യദ്യൂരപ്പ ഗവര്‍ണര്‍ക്ക് നല്‍കിയില്ലെന്ന് തെളിഞ്ഞാല്‍ മുഖ്യമന്ത്രി ആയ തീരുമാനം റദ്ദാക്കാനും സാധ്യതയുണ്ട്.

കഴിഞ്ഞ ദിവസം പുലര്‍ച്ചെ മൂന്നുമമണി വരെ നീണ്ട വാദത്തിനൊടുവിലാണ് ഇന്നലെ ബി എസ് യദ്യൂരപ്പയെ സത്യപ്രതിജ്ഞ ചെയ്യാന്‍ സുപ്രീംകോടതി അനുവദിച്ചത്. യദ്യൂരപ്പ മന്ത്രിസഭ രൂപീകരിക്കാന്‍ അവകാശവാദം ഉന്നയിച്ച് ഗവര്‍ണര്‍ക്ക് നല്‍കിയ കത്ത് ഹര്‍ജിക്കാര്‍ക്ക് ഹാജരാക്കാന്‍ ആയിരുന്നില്ല. ഈ കത്ത് കണ്ട ശേഷമേ അവസാന തീരുമാനം പറയാന്‍ കഴിയൂവെന്നാണ് സുപ്രീംകോടതി വ്യക്തമാക്കിയത്.

കത്ത് ഹാജരാക്കാന്‍ കേന്ദ്രസര്‍ക്കാരിന്റെ പ്രതിനിധിയായ അറ്റോണി ജനറല്‍ കെ കെ വേണുഗോപാലിനോടും ബിഎസ് യദ്യൂരപ്പയോടും സുപ്രീംകോടതി ആവശ്യപ്പെട്ടിരുന്നു. ഇന്ന് ഈ കത്ത് പരിശോധിച്ച ശേഷം ഗവര്‍ണര്‍ വിവേചനാധികാരം ഉപയോഗിച്ചത് നീതിയുക്തമായാണോയെന്ന് സുപ്രീംകോടതി തീരുമാനിക്കും. അല്ലെന്ന് തെളിഞ്ഞാല്‍ യദ്യൂരപ്പ മുഖ്യമന്ത്രിയായ നടപടി തന്നെ കോടതിക്ക് റദ്ദാക്കാം.

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത സാഹചര്യത്തില്‍ നിയമസഭയ്ക്കുള്ളില്‍ ഭൂരിപക്ഷം തെളിയിക്കാന്‍ അവസരം നല്‍കണമെന്നതാകും യെദ്യൂരപ്പയുടെ പ്രധാന വാദം

Top Stories
Share it
Top