യെദ്യൂരപ്പ രാജിവച്ചേക്കുമെന്ന്‌ സൂചന

Published On: 19 May 2018 8:45 AM GMT
യെദ്യൂരപ്പ രാജിവച്ചേക്കുമെന്ന്‌ സൂചന

ബെംഗളൂരു: കര്‍ണാടക മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് യെദ്യൂരപ്പ രാജിവെച്ചേക്കുമെന്ന് സൂചന. സഭയിൽ ഭൂരിപക്ഷം തെളിയിക്കാൻ സാധ്യത മങ്ങിയ സാഹചര്യത്തിലാണ് രാജിയെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇതിനായി രാജിപ്രസംഗം തയ്യാറാക്കിയതായും റിപ്പോര്‍ട്ടുണ്ട്. 13 പേജുള്ള രാജി പ്രസം​ഗം ബിജെപി ഓഫീസിലാണ് തയ്യാറാക്കിയത്. വിശ്വാസ വോട്ടിന് മുമ്പായി രാജി വയ്ക്കാനാണ് നീക്കം.

കോണ്‍ഗ്രസില്‍ നിന്ന് രണ്ട് എംഎല്‍എമാരും ഒരു ജെഡിഎസ് എംഎല്‍എയും രണ്ട് സ്വതന്ത്രരും പിന്‍തുണയ്ക്കുമെന്ന് സൂചനയുണ്ടെങ്കിലും ജയസാധ്യത ഇല്ല. വിശ്വാസ വോട്ടിലെ പരാജയം പാർട്ടിയെ ക്ഷീണിപ്പിക്കുമൊയെന്ന് ബിജെപിക്കും ഭയമുണ്ട്. ഈ സാഹചര്യത്തില്‍ രാജിവെച്ച് ഒരു സഹതാപതരംഗം നേടിയെടുക്കാനാണ് യെദ്യൂരപ്പയുടെ ശ്രമം. ഇക്കാര്യം കേന്ദ്ര നേതൃത്വത്തെ മുമ്പ് തന്നെ അറിയിച്ചതായാണ് സൂചന.

രാവിലെ തികഞ്ഞ ആത്മവിശ്വാസത്തോടെയാണ് യെദ്യൂരപ്പ വിധാൻ സൗധയിലെത്തിയത്. നിയമസഭയില്‍ വിശ്വാസ വോട്ട് നേടുമെന്ന് ബിജെപി യെദ്യുരപ്പ ആത്മവിശ്വാസം പ്രകടപ്പിച്ചിരുന്നു. വൈകിട്ട് അഞ്ചിന് ആഘോഷ പരിപാടികള്‍ നടക്കുമെന്നും യെദ്യൂരപ്പ പറഞ്ഞു.

Top Stories
Share it
Top