വിശ്വാസ വോട്ടെടുപ്പ് നേരിടാതെ യെദ്യൂരപ്പ രാജിവെച്ചു

ബെംഗളൂരു: കര്‍ണാടകയില്‍ മൂന്നു ദിവസമായി തുടര്‍ന്നു വന്ന രാഷ്ട്രീയ നാടകങ്ങള്‍ക്ക് അന്ത്യം.കര്‍ണാടക മുഖ്യമന്ത്രി ബിഎസ് യെദ്യൂരപ്പ രാജി വച്ചു.വിധാന്‍...

വിശ്വാസ വോട്ടെടുപ്പ് നേരിടാതെ യെദ്യൂരപ്പ രാജിവെച്ചു

ബെംഗളൂരു: കര്‍ണാടകയില്‍ മൂന്നു ദിവസമായി തുടര്‍ന്നു വന്ന രാഷ്ട്രീയ നാടകങ്ങള്‍ക്ക് അന്ത്യം.കര്‍ണാടക മുഖ്യമന്ത്രി ബിഎസ് യെദ്യൂരപ്പ രാജി വച്ചു.വിധാന്‍ സഭയില്‍ വിശ്വാസപ്രമേയം അവതരിപ്പിച്ചതിനു ശേഷം രാജി വെക്കുകയായിരുന്നു.

സഭയില്‍ ഭൂരിപക്ഷം തെളിയിക്കാന്‍ സാധിക്കില്ലെന്ന് വ്യക്തമായതോടെയാണ് രണ്ടുദിവസം മുന്‍പ് മുഖ്യമന്ത്രിയായ യെദ്യൂരപ്പ രാജിവച്ചത്. ഭൂരിപക്ഷം ഉറപ്പാക്കാന്‍ സാധിച്ചില്ലെങ്കില്‍ വോട്ടെടുപ്പിനു മുന്‍പ് രാജിവയ്ക്കണമെന്നു കേന്ദ്രഘടകത്തിന്റെ നിര്‍ദ്ദേശമുണ്ടായിരുന്നു. രാജ്ഭവനിലെത്തി അദ്ദേഹം ഗവര്‍ണര്‍ വാജുഭായി വാലയ്ക്ക കൈമാറുകയായിരുന്നു.

വിധാന്‍ സഭയില്‍ വികാരിതനായി നടത്തിയ പ്രസംഗത്തിനു ശേഷമാണ് രാജി പ്രഖ്യാപിച്ചത്. ഞാന്‍ കര്‍ണാടക മുഴുവന്‍ സഞ്ചരിച്ചു. ജനങ്ങള്‍ നല്‍കിയ പിന്തുണയും സ്നേഹയും മറക്കാന്‍ കഴിയില്ല. ജനങ്ങള്‍ ഞങ്ങള്‍ക്ക് 104 വസീറ്റുകള്‍ നല്‍കി അനുഗ്രഹിച്ചു. ജീവിതം ജനങ്ങള്‍ക്കായി സമര്‍പ്പിക്കുന്നു അദ്ദേഹം പറഞ്ഞു. തെരഞ്ഞടുപ്പിനു ശേഷം കോണ്‍ഗ്രസ്സും ജെ ഡിഎസും അവിശുദ്ധ കൂട്ടുകെട്ടുണ്ടാക്കിയെന്നും അദ്ദേഹം ആരോപിച്ചു. ജനാധിപത്യത്തില്‍ വിശ്വാസമുണ്ട്. കേന്ദ്രത്തിന്റെ സഹായത്തേടെ സംസ്ഥനത്തെ മാതൃകാസംസ്ഥാനമായി വളര്‍ത്തുകയായിരുന്നു എന്റെ ലക്ഷ്യം. മോദി ഒരിക്കലും കര്‍ണാടകത്തെ കൈവിട്ടിട്ടില്ലെന്നു അദ്ദേഹം പറഞ്ഞു.

Read More >>