ഉത്തര്‍പ്രദേശ് പോലീസിന്റെ പേരില്‍ കൈക്കൂലി കാര്‍ഡ്; നടപടിയെടുത്ത് യോ​ഗി ആദിത്യനാഥ് 

Published On: 18 May 2018 12:00 PM GMT
ഉത്തര്‍പ്രദേശ് പോലീസിന്റെ പേരില്‍ കൈക്കൂലി കാര്‍ഡ്; നടപടിയെടുത്ത് യോ​ഗി ആദിത്യനാഥ് 

ലഖ്നൗ: ഉത്തര്‍പ്രദേശ് സർക്കാരിന് നാണക്കേടുണ്ടാക്കി വാട്സ് ആപ്പ് സന്ദേശം. സംസ്ഥാന പോലീസിന്റെ പേരില്‍ കൈക്കൂലി നിരക്ക് രേഖപ്പെടുത്തിയിരിക്കുന്ന കാര്‍ഡ് സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്നതാണ് യോഗി ആദിത്യനാഥ് സര്‍ക്കാരിനെ പ്രതിരോധത്തിലാക്കുന്നത്. സംഭവത്തെ കുറിച്ച് ഉന്നതതല അന്വേഷണത്തിന് സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിട്ടു.

കൈക്കൂലി വിതരണം ചെയ്യുന്നതുമായി ബന്ധപ്പെട്ട് പോലീസ് ഉദ്യോഗസ്ഥര്‍ തമ്മിലുള്ള തര്‍ക്കമാണ് കൈക്കൂലി കാര്‍ഡ് പുറത്തുവരാന്‍ കാരണമെന്നാണ് റിപ്പോര്‍ട്ട്. പോലീസ് ഉദ്യോഗസ്ഥര്‍ തമ്മില്‍ കൈക്കൂലിയ്ക്ക് വേണ്ടി അടിപിടികൂടുന്നത് നാണക്കേടുണ്ടാക്കുന്നുവെന്ന് കാണിച്ച് ഒരു പോലീസ് കോണ്‍സ്റ്റബിള്‍ കൈക്കൂലി കാര്‍ഡ് ഡിജിപിക്ക് അയച്ചുകൊടുക്കുകയായിരുന്നു. സംഭവത്തെ കുറിച്ച് നോയിഡ എസ്പി അന്വേഷിക്കും.

Top Stories
Share it
Top