പൊടിക്കാറ്റ് വിവാദം; യോഗി കര്‍ണാടക വിട്ടു

Published On: 4 May 2018 1:00 PM GMT
പൊടിക്കാറ്റ് വിവാദം; യോഗി കര്‍ണാടക വിട്ടു

ബംഗളൂരു: കര്‍ണാടകയില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിലായിരുന്ന ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് കര്‍ണാടക വിട്ടു. പൊടിക്കാറ്റില്‍ മരണം സംഭവിച്ച ഉത്തര്‍പ്രദേശിലെ ആഗ്ര സന്ദര്‍ശിക്കാനാണ് യോഗി ഉത്തര്‍പ്രദേശിലേക്ക് തിരിച്ചത്.


ഉത്തര്‍പ്രദേശില്‍ പൊടിക്കാറ്റ് വന്‍ നാശം വിതച്ചിട്ടും കര്‍ണാടകയില്‍ തെരഞ്ഞെടുപ്പ് പ്രചാരണം നടത്തുന്ന യോഗിയെ സിദ്ധരാമയ്യ വിമര്‍ശിച്ചിരുന്നു.
ആഗ്രയിലെത്തുന്ന ആദിത്യനാഥ് രക്ഷാപ്രവര്‍ത്തനങ്ങളും പുനരുദ്ധാരണ പ്രവര്‍ത്തനങ്ങളും വിലയിരുത്തുമെന്ന് യു.പി പ്രിന്‍സിപ്പള്‍ സെക്രട്ടറി അവിനാശ് അശ്വതി പറഞ്ഞു.

ഉത്തരേന്ത്യയില്‍ വീശിയടിച്ച പൊടിക്കാറ്റ് രാജസ്ഥാനിലും ഉത്തര്‍പ്രദേശിലുമാണ് കനത്ത നാശം വിതച്ചത്. ഉത്തര്‍പ്രദേശില്‍ മാത്രം 73 പേര്‍ മരിക്കുകയും 91 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട.

Top Stories
Share it
Top