യു.പി.മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ദുരിതബാധിതരെ കാണാനെത്തി 

Published On: 5 May 2018 4:15 PM GMT
യു.പി.മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ദുരിതബാധിതരെ കാണാനെത്തി 

ആഗ്ര:നൂറുക്കണക്കിന് ആളുകളുടെ ജീവനെടുത്ത മരണക്കാറ്റിന്റെ ഇരകളെ കാണാന്‍ യു.പി മുഖ്യമന്ത്രി ആദിത്യനാഥ് സംസ്ഥാനത്ത് തിരികെയെത്തി. കര്‍ണ്ണാടക തെരഞ്ഞെടുപ്പ് പ്രചരണ പരിപാടികള്‍ വെട്ടിച്ചുരുക്കിയാണ് യോഗി നാട്ടിലെത്തിയത്. ആശുപത്രിയില്‍ പരിക്കേറ്റവരെയും ദുരിതം ബാധിച്ച ഏതാനും കുടുംബങ്ങളെയും യോഗി സന്ദര്‍ശിച്ചു.

ഉത്തര്‍ പ്രദേശില്‍ മരണക്കാറ്റടിക്കുമ്പോള്‍ യോഗി കര്‍ണ്ണാടകയിലെ തെരഞ്ഞെടുപ്പ് പ്രചരണത്തില്‍ മുഴുകിയിരുന്നത് വിവാദമായിരുന്നു. ആഗ്രയിലെത്തിയ യോഗി ദുരിതം വിതച്ച കാണ്‍പൂരിലും മറ്റ് സ്ഥലങ്ങളും സന്ദര്‍ശിച്ചു.

രാജസ്ഥാനിലും ഉത്തര്‍പ്രദേശിലും ആഞ്ഞടിച്ച കാറ്റില്‍ യു.പിയില്‍ മാത്രം 75 പേര്‍ മരണപ്പെട്ടിരുന്നു. നിരവധി പേര്‍ക്ക് പരുക്കേല്‍ക്കുകയും നിരവധി നാശനഷ്ടങ്ങള്‍ സംഭവിക്കുകയും ചെയ്തു. ഉത്തര്‍പ്രദേശില്‍ കാറ്റ് നാശം വിതക്കുമ്പോയും തെരഞ്ഞെടുപ്പ് പ്രചാരണം നിര്‍ത്തിവെക്കാതെ യോഗി കര്‍ണ്ണാടകയില്‍ പ്രചരണത്തിലായിരുന്നു.

Top Stories
Share it
Top