യെദ്യൂരപ്പയുടെ സത്യപ്രതിജ്ഞയ്‌ക്കെതിരെ പ്രതിഷേധവുമായി യൂത്ത് കോണ്‍ഗ്രസ്

ന്യൂഡല്‍ഹി: കര്‍ണാടകയില്‍ സര്‍ക്കാരുണ്ടാക്കാന്‍ ബിജെപിയെ ക്ഷണിച്ച ഗവര്‍ണറുടെ നടപടിയില്‍ പ്രതിഷേധിച്ച് ന്യൂഡല്‍ഹിയില്‍ യൂത്ത് കോണ്‍ഗ്രസുകാരുടെ...

യെദ്യൂരപ്പയുടെ സത്യപ്രതിജ്ഞയ്‌ക്കെതിരെ പ്രതിഷേധവുമായി യൂത്ത് കോണ്‍ഗ്രസ്

ന്യൂഡല്‍ഹി: കര്‍ണാടകയില്‍ സര്‍ക്കാരുണ്ടാക്കാന്‍ ബിജെപിയെ ക്ഷണിച്ച ഗവര്‍ണറുടെ നടപടിയില്‍ പ്രതിഷേധിച്ച് ന്യൂഡല്‍ഹിയില്‍ യൂത്ത് കോണ്‍ഗ്രസുകാരുടെ പ്രതിഷേധ പ്രകടനം. പാര്‍ലമെന്റിന് പുറത്ത് പുലര്‍ച്ചെ ഒരുമണിക്കാണ് യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധ പരിപാടി സംഘടിപ്പിച്ചത്.

കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി ജനാധിപത്യത്തെ കൊല്ലുകയാണ്. അതിനെതിരായാണ് തങ്ങളുടെ പ്രതിഷേധമെന്ന് യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞു. ഡല്‍ഹിയിലെ യൂത്ത് കോണ്‍ഗ്രസ് ഓഫീസില്‍ നിന്നാരംഭിച്ച പ്രതിഷേധ പ്രകടനത്തില്‍ യുവാക്കളും യൂത്ത് കോണ്‍ഗ്രസ് നേതാക്കളും പങ്കെടുത്തു.

Story by
Read More >>