സര്‍ക്കാര്‍ ജോലിക്ക് പകരം യുവാക്കള്‍ പശുവിനെ വളര്‍ത്തണം; ത്രിപുര മുഖ്യമന്ത്രിക്ക് അമൂലിന്റെ പിന്തുണ

Published On: 2 May 2018 4:00 AM GMT
സര്‍ക്കാര്‍ ജോലിക്ക് പകരം യുവാക്കള്‍ പശുവിനെ വളര്‍ത്തണം; ത്രിപുര മുഖ്യമന്ത്രിക്ക് അമൂലിന്റെ പിന്തുണ

വെബ്ഡസ്‌ക്: ത്രിപുരയിലെ യുവാക്കളോട് പശുവിനെ വളര്‍ത്താന്‍ ഉപദേശിച്ച മുഖ്യമന്ത്രി ബിപ്ലവ് ദേബിന് പിന്തുണയുമായി അമുല്‍. സര്‍ക്കാര്‍ ജോലിക്ക് വേണ്ടിയുള്ള ഓട്ടം നിര്‍ത്തി പശുവിനെ കറന്ന് ലക്ഷങ്ങള്‍ സമ്പാദിക്കാനുള്ള നിര്‍ദേശം വളരെ നല്ലതാണെന്നാണ് അമൂല്‍ മാനേജിങ് ഡയറക്ടര്‍ ആര്‍.എസ്.സോധി. യുവാക്കള്‍ സര്‍ക്കാര്‍ ജോലിക്കുവേണ്ടി സമയം കളയാതെ പശുവിനെ വാങ്ങി പാല്‍ വിറ്റാല്‍ പത്തു വര്‍ഷം കൊണ്ടു 10 ലക്ഷം രൂപ സമ്പാദിക്കാമെന്ന ബിപ്ലവിന്റെ പ്രസ്താവനയെയാണ് സോധി പിന്തുണച്ചത്.

ബിപ്ലവ് ദേബിന്റേത് പ്രായോഗികമായ ആശയമാണ്. 'പാല്‍ക്ഷാമം അനുഭവിക്കുന്ന ത്രിപുരയെ സംബന്ധിച്ചു വളരെ പ്രായോഗികവും യുക്തിപരവുമായ നിര്‍ദേശമാണിത്. പാല്‍ ഇറക്കുമതിക്കായി കോടിക്കണക്കിനു രൂപയാണു സംസ്ഥാനം ചെലവഴിക്കുന്നത്. ത്രിപുരയിലെ യുവാവിന് 10 പശുക്കളുണ്ടെങ്കില്‍ പ്രതിവര്‍ഷം 67 ലക്ഷം രൂപ സമ്പാദിക്കാം' സോധി വ്യക്തമാക്കി.

ഗുജറാത്ത് ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ നിന്നാണ് ത്രിപുര പാല്‍ ഇറക്കുമതി ചെയ്യുന്നത്. ബാങ്കുകളില്‍നിന്നു വായ്പയെടുത്ത് യുവാക്കള്‍ക്കു പശുക്കളെ വാങ്ങാം. ഗുജറാത്തില്‍ ഇത്തരത്തില്‍ 8000 ഫാമുകളുണ്ടെന്നും സോധി പറഞ്ഞു. സര്‍ക്കാര്‍ ജോലിക്ക് വേണ്ടി നേതാക്കളുടെ പിന്നാലെ നടക്കുന്നതെന്തിന്? ബിരുദക്കാര്‍ പശുവിനെ വാങ്ങി കറവ തുടങ്ങിയാല്‍ 10 വര്‍ഷം കൊണ്ട് 10 ലക്ഷം രൂപയെങ്കിലും സമ്പാദിക്കാം. രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് പുറകെ നടക്കുന്ന ചെറുപ്പക്കാര്‍ മുറുക്കാന്‍ കട തുടങ്ങിയിരുന്നെങ്കിലോ, അവര്‍ക്കിപ്പോള്‍ അഞ്ച് ലക്ഷം രൂപയെങ്കിലും ബാങ്ക് ബാലന്‍സ് ഉണ്ടാകുമായിരുന്നു.' എന്നാണ് ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് ദേബ് പറഞ്ഞത്.

Top Stories
Share it
Top