കോണ്‍ഗ്രസിനെ ദൈവം രക്ഷിക്കട്ടെ

വെബ്ഡസ്‌ക്: 200 ബില്ല്യണ്‍ കോടി ഡോളര്‍ മൂല്യമുളള ചൈനീസ് ഉല്‍പ്പന്നങ്ങളുടെ ഇറക്കുമതി തിരുവ വര്‍ദ്ധിപ്പിക്കാന്‍ ട്രംപ് ശ്രമം തുടങ്ങി. ഇത് രണ്ടാംതവണയാണ്...

കോണ്‍ഗ്രസിനെ ദൈവം രക്ഷിക്കട്ടെ

വെബ്ഡസ്‌ക്: 200 ബില്ല്യണ്‍ കോടി ഡോളര്‍ മൂല്യമുളള ചൈനീസ് ഉല്‍പ്പന്നങ്ങളുടെ ഇറക്കുമതി തിരുവ വര്‍ദ്ധിപ്പിക്കാന്‍ ട്രംപ് ശ്രമം തുടങ്ങി. ഇത് രണ്ടാംതവണയാണ് ചൈനീസ് ഉല്‍പ്പന്നങ്ങള്‍ക്ക് ഇറക്കുമതി തിരുവ വര്‍ദ്ധിപ്പിക്കുന്നത്. ഇതോടെ യുഎസ്-ചൈന വ്യാപാരയുദ്ധം രൂക്ഷമാകുമെന്ന് സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്തു. ആയിരകണക്കിനു ചൈനീസ് ഉല്‍പ്പന്നങ്ങള്‍ക്ക് 10 ശതമാനം ഇറക്കുമതി തിരുവ വര്‍ദ്ധിപ്പിക്കുമെന്ന് യുഎസ് വ്യാപാര പ്രതിനിധി റോബര്‍ട്ട് ലൈത്തിസറാണ് അറിയിച്ചത്. ഫലവര്‍ഗ്ഗം, പച്ചക്കറി, ഹാന്‍ഡ്ബാഗ്, റഫ്രിജറേറ്റര്‍, മഴക്കോട്ട്, ബേസ്‌ബോള്‍ ഗ്ലൗസുകള്‍ തുടങ്ങിയ ഉല്‍പ്പന്നങ്ങള്‍ക്കാണ് തിരുവ വര്‍ദ്ധിപ്പിക്കുക. നേരത്തെ ചൈനീസ് ഉല്‍പ്പന്നങ്ങള്‍ക്ക് 25 ശതമാനം ഇറക്കുമതി തിരുവ വര്‍ദ്ധിപ്പിച്ചിരുന്നു. ഇരുരാജ്യങ്ങളും തമ്മിലുളള വ്യാപാരയുദ്ധം രൂക്ഷമാക്കുന്ന തിരുമാനമാണ് ട്രംപ് സ്വീകരിച്ചിരിക്കുന്നതെന്നാണ് വിദഗ്ധര്‍ നല്‍കുന്ന മുന്നറിയിപ്പ്. ട്രംപിന്റെ മുന്‍ നടപടിക്ക് ചൈന പ്രതികാരം ചെയ്യുമെന്നു കണ്ടാണ് താരിഫ് വര്‍ദ്ധിപ്പിക്കാന്‍ ട്രംപ് ഉത്തരവിട്ടത്.


Read more at: http://www.thalsamayam.in/world/trump-readies-new-tariffs-china-2112373613

Story by
Next Story
Read More >>