ചിദംബരത്തെ ചോദ്യം ചെയ്യാൻ ഇ.ഡി ഉദ്യോഗസ്ഥർ ജയിലിൽ; അറസ്റ്റ് രേഖപ്പെടുത്തിയില്ല

ചിദംബരത്തിൻറെ ഭാര്യ നളിനി ചിദംബരം, മകൻ കാർത്തി ചിദംബരം എന്നിവരും തിഹാർ ജയിലിൽ എത്തിയിരുന്നു

ചിദംബരത്തെ ചോദ്യം ചെയ്യാൻ ഇ.ഡി ഉദ്യോഗസ്ഥർ ജയിലിൽ; അറസ്റ്റ് രേഖപ്പെടുത്തിയില്ല

തിഹാർ: ഐ.എൻ.എക്‌സ് മീഡിയ കേസിൽ തിഹാർ ജയിലിൽ കഴിയുന്ന മുതിർന്ന കോൺഗ്രസ് നേതാവ് പി.ചിദംബരത്തെ ചോദ്യം ചെയ്യാൻ എൻഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥർ ജയിലിൽ എത്തി. എന്നാൽ അറസ്റ്റ് ചെയ്തില്ല. മൂന്ന് ഉദ്യാഗസ്ഥർ അടങ്ങുന്ന സംഘമാണ് ജയിലിലെത്തിയതെന്നും ഇവർ 30 മിനുട്ട് നേരത്തെ ചോദ്യം ചെയ്യലിനുശേഷം തിരിച്ചു പോയെന്നും അറസ്റ്റ് ചെയ്തില്ലെന്നും വാർത്താ ഏജൻസിയായ എ.എൻ.ഐ റിപ്പോർട്ട് ചെയ്തു.

ചിദംബരത്തെ അറസ്റ്റ് ചെയ്യാൻ ഇന്നലെ എൻഫോഴ്‌സ്‌മെന്റിന് ഡൽഹിയിലെ പ്രത്യേക കോടതി അനുമതി നൽകിയിരുന്നു. ചോദ്യം ചെയ്തതിന് ശേഷം തിഹാർ ജയിലിൽ വച്ച് അറസ്റ്റ് രേഖപ്പെടുത്താനാണ് ഡല്‍ഹി സിബിഐ കോടതി കഴിഞ്ഞ ദിവസം അനുമതി നൽകിയത്. ഇതോടെ ഇന്നത്തെ ചോദ്യം ചെയ്യലിന് ശേഷം അറസ്റ്റ് നടപടിയിലേക്ക് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കടക്കുമെന്നാണ് കരുതിയിരുന്നത്. എന്നാൽ ഇതുണ്ടായില്ലെന്നാണ് ഇപ്പോൾ പുറത്തുവരുന്ന വിവരം.

ചിദംബരത്തിൻറെ ഭാര്യ നളിനി ചിദംബരം, മകൻ കാർത്തി ചിദംബരം എന്നിവരും തിഹാർ ജയിലിൽ എത്തിയിരുന്നു.

ഐ.എൻ.എക്‌സ് മീഡിയ കേസിൽ ആഗസ്റ്റ് 21 മുതൽ ചിദംബരം തിഹാർ ജയിലിൽ ജുഡീഷ്യൽ കസ്റ്റഡിയിൽ കവയിയുകയാണ് ചിദംബരം.കസ്റ്റഡി കാലാവധി ഈ മാസം17ന് അവസാനിക്കും. എ.എൻ.എക്‌സ് മീഡിയക്ക് വിദേശ നിക്ഷേപം സ്വീകരിക്കാൻ അന്നത്തെ ധനമന്ത്രിയായിരുന്ന ചിദംബരം വഴിവിട്ടു സഹായിച്ചുവെന്നാണ് അദ്ദേഹത്തിനെതിരായ കേസ്.

Read More >>