അയ്യപ്പനെ ദര്‍ശിക്കാന്‍ ഞങ്ങള്‍ തിരിച്ചുവരും

ശബരിമലയില്‍ യുവതീപ്രവേശനത്തിന് അനുമതി ആവശ്യപ്പെട്ട് സുപ്രിം കോടതിയില്‍ ഹര്‍ജി നല്‍കിയത് തൃപ്തി ദേശായിയാണ്. ഇത് അനുവദിച്ച് സുപ്രിം കോടതിയുടെ ഭരണഘടനാ ബഞ്ച് വിധി പുറപ്പെടുവിക്കുകയും ചെയ്തു. തുടര്‍ന്ന് കഴിഞ്ഞ നവംബര്‍ 16ന് ശബരിമല ദര്‍ശനം നടത്താനുള്ള യാത്രയ്ക്കിടെ നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയ തൃപ്തിയേയും സുഹൃത്തുക്കളെയും സംഘപരിവാര്‍ പ്രവര്‍ത്തകര്‍ തടയുകയുണ്ടായി. ഈ പശ്ചാത്തലത്തില്‍ തൃപ്തി ദേശായി തത്സമയത്തിന് നല്‍കിയ അഭിമുഖം.

അയ്യപ്പനെ ദര്‍ശിക്കാന്‍ ഞങ്ങള്‍ തിരിച്ചുവരും

തൃപ്തി ദേശായി / സുനില്‍ നമ്പു

ആമുഖമായി താങ്കളെക്കുറിച്ച് ചില കാര്യങ്ങള്‍ പറയാമോ ?

- ഞാന്‍ മഹാരാഷ്ട്രയിലെ നിപ്പാനി ജില്ലയിലാണ് ജനിച്ചത്. മൂന്നു മക്കളില്‍ ഞാനായിരുന്നു മൂത്തയാള്‍. അതിനാല്‍ പണ്ട് മുതലേ എല്ലാ കാര്യങ്ങളിലും മുന്‍ നിന്ന് പ്രവര്‍ത്തിക്കാന്‍ എനിക്ക് താല്പര്യമായിരുന്നു. ചെറുപ്പം മുതലേ സാമൂഹിക പ്രവര്‍ത്തനത്തിലും താല്പര്യമുണ്ടായിരുന്നു. വീട്ടില്‍ എല്ലാവരും ആത്മീയകാര്യങ്ങളില്‍ തല്പരരായിരുന്നു. ഞങ്ങള്‍ ഗഗന്‍ ഗിരി മഹാരാജിന്റെ ഭക്തരാണ്. കോളേജ് കാലത്ത് എന്നെ ടോം ബോയ് എന്നാണു വിളിച്ചിരുന്നത്. അന്നു മുതലേ ഞാന്‍ ഒരുപാട് നേരം പൂണെയിലെ ചേരികളില്‍ പോകുമായിരുന്നു. വീട്ടില്‍ നിന്ന് കിട്ടുന്ന പോക്കറ്റ് മണി ഉപയോഗിച്ച് പാവപ്പെട്ട കുട്ടികള്‍ക്ക് ഭക്ഷണം,വസ്ത്രം എന്നിവ വാങ്ങിക്കൊടുക്കുമായിരുന്നു.

സാമൂഹ്യപ്രവര്‍ത്തനങ്ങളുടെ തുടക്കം?

- 2003 ല്‍ കോളജ് പഠനം കഴിഞ്ഞ ഉടനെ ചേരികളിലെ ജനങ്ങള്‍ക്ക് വേണ്ടി ഒരു സംഘടന തുടങ്ങി-ക്രാന്തി വീര്‍ മഹാസംഘ്. അതു പൊതുവെ ചേരികളിലെ ജനങ്ങള്‍ക്കു വേണ്ടിയുള്ള സാമൂഹികപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടുന്ന ഒരു സംഘടനയായിരുന്നു. അതോടെ ഞാന്‍ പതുക്കെ പതുക്കെ അറിയപ്പെടാന്‍ തുടങ്ങി. 2007-ലാണ് അജിത് കോ ഒപ്പറേറ്റീവ് ബാങ്ക് എന്ന ഒരു സ്ഥാപനത്തില്‍ നടന്ന പണമിടപാടുകളിലെ ക്രമക്കേടുകള്‍ക്കെതിരെ ഒരു കൂട്ടം ജനങ്ങള്‍ തെരുവിലിറങ്ങിയത്. 32,000 നിക്ഷേപകരുള്ള ബാങ്കിനെതിരെ നടന്ന സമരത്തില്‍ എന്നെ പ്രസിഡന്റാക്കി. സമരം ഒരു വലിയ ജനകീയ മുന്നേറ്റമായി. അന്നത്തെ സമരം ഉപമുഖ്യമന്ത്രിയായിരുന്ന അജിത് പവറിനെതിരെയായിരുന്നു. ഒരു പക്ഷെ ആദ്യമായായിരിക്കും ആരെങ്കിലും അജിത് പവാറിനെതിരെ വിരലനക്കുന്നത്.

ഞങ്ങള്‍ റോഡ് തടഞ്ഞും ഘരാവോ ചെയ്തും സമരം വിജയിപ്പിച്ചു. എനിക്ക് അന്ന് ഒരുപാട് പ്രശസ്തി കിട്ടി. ഒരുപാടു പേര്‍ സമരത്തില്‍ നിന്ന് പിന്‍വാങ്ങാന്‍ കൈക്കൂലി വാഗ്ദാനം ചെയ്യുകയുമുണ്ടായി. 2009 ല്‍ ആ സമരം വിജയിച്ചു. ഭൂരിഭാഗം പേര്‍ക്കും പൈസ തിരിച്ചുകിട്ടി. ഈ പ്രക്ഷോഭത്തിനിടെ അജിത് പവാര്‍ ഒരിടത്ത് സംസാരിക്കുമ്പോള്‍ ഞാന്‍ സ്റ്റേജില്‍ കയറി മൈക്ക് പിടിച്ച് വാങ്ങിയത് വളരെ ശ്രദ്ധേയമായി. പിന്നെ 2010 ല്‍ ഞങ്ങള്‍ ഭൂമാതാ ബ്രിഗേഡ് എന്ന സംഘടന തുടങ്ങി. സ്ത്രീകള്‍ക്കും കര്‍ഷകര്‍ക്കും വേണ്ടിയുള്ള ഒരു സംഘടനയായിരുന്നു അത്. തുടക്കത്തില്‍ 100 ഓളം പേരുണ്ടായിരുന്ന സംഘടന ഇന്ന് മഹാരാഷ്ട്രയില്‍ 15,000 ത്തോളം പേരുള്ള ഒരു സംഘടനയായി വളര്‍ന്നു.

താങ്കള്‍ പ്രശസ്തയാകുന്നത് ശനി ശിഖ്‌നാപൂര്‍ ക്ഷേത്രത്തിലെ സ്ത്രീ പ്രവേശനത്തോടെയാണല്ലോ?

- തുടക്കത്തില്‍ ഭൂമാതാ ബ്രിഗേഡ് ചെറിയ പ്രാദേശിക പ്രവര്‍ത്തനങ്ങളില്‍ ഇടപെട്ടു. പിന്നെ അണ്ണാ ഹസാരെയുടെയും ബാബാ രാംദേവിന്റെയും പ്രസ്ഥാനത്തില്‍ ശക്തമായി പങ്കെടുത്തു. 2015 ല്‍ ഒരു ദിവസം ശനി അമ്പലത്തിലെ പീഠത്തില്‍ ഒരു സ്ത്രീ കയറിയ കാരണം അമ്പലം അശുദ്ധമായെന്നും അതിനു വേണ്ട പരിഹാര ക്രിയകള്‍ നടന്നതായും വാര്‍ത്ത വന്നു. ഇത് ഞങ്ങളെ ചൊടിപ്പിച്ചു. പുരുഷന് പീഠത്തില്‍ കയറാമെങ്കില്‍ ഞങ്ങള്‍ക്കെന്തു കൊണ്ട് കയറാന്‍ പറ്റില്ല? അങ്ങനെ ഞങ്ങള്‍ 2015 ഡിസംബര്‍ 20ന് ശനിയമ്പലത്തിന്റെ പീഠത്തില്‍ കയറി. നാട്ടുകാര്‍ വലിയ ബഹളമുണ്ടാക്കി. 2016 ജനുവരി 26-ന് ഞങ്ങള്‍ നാനൂറു പേര്‍ തിരിച്ചുവരുമെന്ന് നാട്ടുകാരെ അറിയിച്ചു. ഇതോടെ ജനുവരി 20 മുതല്‍ അവിടെ 144 പ്രഖ്യാപിച്ചു.

ഇതിനുശേഷം പല ഹിന്ദു സംഘടനകളും ഞങ്ങള്‍ക്കെതിരെ തിരിഞ്ഞു. ദിവസവും ഞങ്ങള്‍ക്കു വേൃലമ േഉണ്ടായിരുന്നു. ജനുവരി 26 നു 400 നു പകരം 1,500 സ്ത്രീകള്‍ പൂണെയില്‍ വന്നെങ്കിലും ഞങ്ങള്‍ 400 പേര്‍ മാത്രം ബസ്സുകളില്‍ കയറി പോവുകയാണ് ഉണ്ടായത്. അന്ന് ഞങ്ങളെ വഴിയില്‍ വെച്ച് പോലീസ് തടഞ്ഞു അറസ്റ്റു ചെയ്തു തിരിച്ചയക്കുകയും ചെയ്തു. ഇതിനുശേഷം വീണ്ടും വരുമെന്ന് പ്രഖ്യാപിച്ചു. ഇതിനിടെ അഡ്വക്കറ്റുകളായ നീലിമ വര്‍ത്തക്കും വിദ്യ ബാലാജിയും ഈ പ്രശ്‌നം നിയമപരമായി മുന്നോട്ട് കൊണ്ടുപോകാന്‍ തയ്യാറായി. 2016 ഏപ്രില്‍ ഒന്നിന് സ്ത്രീ പ്രവേശനം സാദ്ധ്യമാക്കിയുള്ള കോടതി വിധി വന്നു. പക്ഷേ, 2016 ജനുവരി 26- നു ശേഷം പുരുഷന്മാരും കയറുന്നില്ല എന്ന് ശനി അമ്പലത്തിലെ കമ്മിറ്റി അറിയിച്ചു. ഏപ്രില്‍ 8 നു ഒരു കൂട്ടം പുരുഷന്മാര്‍ കയറുകയും അതിനു ശേഷം വൈകാതെ ഞങ്ങളും കയറി. ഇന്ന് പുരുഷനും സ്ത്രീക്കും ഒരുപോലെ അവിടെ പോകാം. പീഠത്തില്‍ കയറാം. ഇതിനു ശേഷം ഒരുപാട് ഹിന്ദു സംഘടനകള്‍ ഞങ്ങള്‍ക്കെതിരായിരുന്നു.

അതിനു ശേഷം ഞങ്ങള്‍ ഹാജി അലി ദര്‍ഗ്ഗായിലും പ്രവേശനത്തിന് വേണ്ടി സമരം തുടങ്ങി. അവിടെയും സുപ്രിം കോടതി വിധി അനുകൂലമാകുകയും സ്ത്രീ പ്രവേശം സാദ്ധ്യമാകുകയും ചെയ്തു. പിന്നെ നാസിക്കിലെ ത്രയംബകേശ്വര്‍, കൊല്‍ഹാപ്പൂരിലെ മഹാലക്ഷ്മി ക്ഷേത്രം എന്നിവിടങ്ങളിലും ഞങ്ങള്‍ സമരം ചെയ്ത് പ്രവേശനം സാദ്ധ്യമാക്കി. കൊല്‍ഹാപ്പൂരില്‍ വച്ച് പൂജാരി എന്നെ തള്ളിമാറ്റി. പുറത്ത് ഉന്തുംതള്ളിലും പെട്ട് എന്റെ വസ്ത്രങ്ങള്‍ കീറി. ഞങ്ങളുടെ മേല്‍ മുളകുപൊടി എറിഞ്ഞു. ശ്വാസം കിട്ടാത്തതിനെ തുടര്‍ന്ന് എന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

എന്നാണു നിങ്ങള്‍ ശബരിമല കയറാന്‍ തീരുമാനിച്ചത്?

- 2016 ഏപ്രിലില്‍ തന്നെ ഞങ്ങളുടെ സമരം ദേശീയതലത്തില്‍ നടത്താന്‍ തീരുമാനിച്ചു. 2017 ജനുവരിയില്‍ നൂറു സ്ത്രീകളുമായി ശബരിമല കയറാന്‍ ഞങ്ങള്‍ തീരുമാനിച്ചു. ട്രെയിന്‍ ടിക്കറ്റെടുക്കാനുള്ള തയ്യാറെടുപ്പിനിടയില്‍ വലിയ ഭീഷണി വന്നു. കര്‍ണാടകയില്‍ വച്ച് ട്രെയിന്‍ കത്തിക്കുമെന്ന് വരെയുള്ള വിവരം ഞങ്ങള്‍ക്ക് കിട്ടി. അതുകാരണം ഞങ്ങള്‍ ആ പരിപാടി വേണ്ടെന്നു വച്ചു. സുപ്രിം കോടതി വിധിക്കു ശേഷം വീണ്ടും പോകാമെന്നു തീരുമാനിച്ചു. സെപ്റ്റംബര്‍ 28 ന് വിധി വന്ന ശേഷം ആരെല്ലാം ശബരിമലയിലേക്ക് വരുന്നുണ്ട് എന്നറിയാന്‍ ശ്രമിച്ചു. സ്ഥിതി അപകടകരമാണെന്ന വിവരം കിട്ടി. അമ്പലത്തില്‍ കയറാന്‍ ശ്രമിച്ചവര്‍ക്കെതിരെയും പത്രക്കാരികള്‍ക്കെതിരെയും ആക്രമണം അഴിച്ചുവിടുന്നതും ടിവിയില്‍ കണ്ടിരുന്നു. അതുകൊണ്ട് തന്നെ ഞങ്ങള്‍ക്ക് സുരക്ഷാ വേണമെന്ന് പൊലീസിനും (ഉഏജ) മുഖ്യമന്ത്രിക്കും ദേവസ്വം മന്ത്രിക്കും കത്തയച്ചു. ഔദ്യോഗികമായി എവിടെനിന്നും മറുപടി വന്നില്ല. പിറ്റേദിവസം പത്രസമ്മേളനത്തില്‍ ഞങ്ങള്‍ക്ക് ഢകജ സെക്യൂരിറ്റി നല്‍കാന്‍ കഴിയില്ല എന്ന് നയം പറഞ്ഞതറിഞ്ഞു. ഞങ്ങള്‍ ഢകജ സെക്യൂരിറ്റി ചോദിച്ചിരുന്നില്ല. സാധാരണ സെക്യൂരിറ്റി ആണ് ചോദിച്ചത്. എന്തായാലും ഞങ്ങള്‍ നവംബര്‍ 16 ന് രാത്രി പൂണെ വിമാനത്താവളത്തില്‍ നിന്ന് വിമാനം കയറി. കൊച്ചിയില്‍ ഇറങ്ങിയ സമയത്ത് ഏകദേശം 150 പോലീസുകാര്‍ അവിടെയുണ്ടായിരുന്നു. അവര്‍ ഞങ്ങളെ ശബരിമലയിലേക്ക് പോകാന്‍ സുരക്ഷ ഒരുക്കാമെന്നു പറഞ്ഞു. ഇത് വളരെ പോസിറ്റീവായി ആണ് ഞങ്ങള്‍ കണ്ടത്. ഞങ്ങളോട് കോട്ടയത്തേക്ക് ടാക്സി ബുക്ക് ചെയ്യാന്‍ പറയുകയും അവിടെ തന്നെയുള്ള ഏതെങ്കിലും ഹോട്ടലില്‍ തങ്ങി പിറ്റേദിവസം ശബരില്‍മലയിലേക്ക് പോകാമെന്നും അവര്‍ അറിയിച്ചു. ഓല/യൂബര്‍ വഴി കാര്‍ ബുക്ക് ചെയ്യുകയും ഒരു കാര്‍ ഞങ്ങളെ കൊണ്ട് പോകാന്‍ റെഡിയായി വരുകയും ചെയ്തു.

അപ്പേഴേക്കും പുറത്ത് ജനത്തിരക്ക് കൂടി. ശരണം വിളിയും മുഴങ്ങി. ഒരു ബി.ജെ .പി നേതാവ് ഡ്രൈവറെ വിലക്കുകയും ഇവരെ കൊണ്ട് പോകുകയാണെങ്കില്‍ കാര്‍ നശിപ്പിക്കുമെന്നും ഭീഷണിപ്പെടുത്തി. അതു കേട്ടയുടനെ ഡ്രൈവര്‍ പോയി. പിന്നീടാണ് മനസ്സിലായത് ടാക്സി ്രൈഡവര്‍ അസോസിയേഷന്‍ ഞങ്ങളെ കൊണ്ടുപോകില്ലെന്ന് തീരുമാനമെടുത്തിട്ടുണ്ടെന്ന്. ഞങ്ങള്‍ കൊച്ചിയിലോ അടുത്തെവിടെയോ ഹോട്ടല്‍ ബുക്ക് ചെയ്യാന്‍ ശ്രമിച്ചു. ഫലം ഒന്നുതന്നെ. ആരും ഞങ്ങള്‍ക്ക് റൂം തരാന്‍ തയ്യാറായില്ല. റൂം തന്നാല്‍ ഹോട്ടല്‍ തകര്‍ക്കുമെന്ന് അവര്‍ക്കു ഭീഷണിയുണ്ടായിരുന്നു.

പിന്നെ കാര്‍ഗോ ഴമലേ വഴി പുറത്തേക്കു പോകാന്‍ നോക്കി . അതിനു ശേഷം ഒരിക്കല്‍ അവര്‍ കാര്‍ഗോ ഗേറ്റ് വഴി പുറത്ത് കടത്താന്‍ ശ്രമിച്ചു. പൊലീസ് വാനില്‍ ഷാള്‍ ഇട്ട് പുറത്ത് കടന്നതും ജനക്കൂട്ടം വരുന്നത് കണ്ട് തിരിച്ചു വീണ്ടും വിമാനത്താവളത്തില്‍ എത്തിച്ചു. ഭക്ഷണം കൊണ്ടുവരാന്‍ പോലും പൊലീസ് ഭയപ്പെട്ടിരുന്നു. ഉച്ചയോട് കൂടി വിമാനത്താവള മാനേജര്‍ വരികയും ഞങ്ങളോട് തിരിച്ചു പോകണമെന്ന് അഭ്യര്‍ത്ഥിക്കാനും തുടങ്ങി. രാത്രി ആയതോടെ പോലീസ് കൈകൂപ്പി തിരിച്ചു പോകാന്‍ അപേക്ഷിച്ചു തുടങ്ങി. നിങ്ങള്‍ പുറത്ത് പോകുകയാണെങ്കില്‍ ആക്രമണത്തില്‍ പല മരണത്തിനു സാദ്ധ്യതകള്‍ ഉണ്ടെന്നും അതിനു കാരണം ഞങ്ങള്‍ ആകുമെന്നുമുള്ള വിചാരമാണ് ഞങ്ങളെ പിന്തിരിപ്പിച്ചത്. ഞങ്ങള്‍ വീണ്ടും വരുമെന്ന ഉറപ്പോടെ അന്ന് തിരിച്ചു വരാന്‍ തീരുമാനിച്ചു.

കേരള പൊലീസിന്റെ പെരുമാറ്റം എങ്ങനെയായിരുന്നു ?

- അവര്‍ നല്ല പെരുമാറ്റമായിരുന്നു. അവരും നിസ്സഹായരായി തോന്നി. ഇത്രയും ജനങ്ങള്‍ തെരുവിലിറങ്ങിയാല്‍ അവര്‍ക്കും ഒന്നും ചെയ്യാന്‍ പറ്റില്ല.

ശബരിമല സ്ത്രീ പ്രവേശനത്തിനെതിരെ എതിര്‍ക്കുന്നത്തില്‍ ഭൂരിപക്ഷവും സ്ത്രീകള്‍ ആണ്. ഇത് എങ്ങനെ സംഭവിക്കുന്നു.?

- സ്ത്രീകളുടെ എല്ലാ സമരങ്ങളെയും എതിര്‍ക്കുന്നതും സ്ത്രീകള്‍ തന്നെയാണ്. അവരെ പറഞ്ഞു പേടിപ്പിച്ചിട്ടാണ് ഇത് സംഭവിക്കുന്നത്. ഉദാഹരണത്തിന് പ്രളയത്തിന് കാരണം സുപ്രിം കോടതി വിധിയാണ്. ദൈവകോപം ആണ് എന്നെല്ലാം പറഞ്ഞാല്‍ സാധാരണ ഒരു സ്ത്രീ വിശ്വസിച്ച് പോകും. കുടുംബത്തില്‍ ആരെങ്കിലും കയറിയാല്‍ ആപത്ത് വരും, എന്നൊക്കെ എന്നോടും പറഞ്ഞിരുന്നു.പക്ഷെ ഇത്രയും അമ്പലങ്ങളില്‍ കയറിയിട്ടും എനിക്ക് ഇതുവരെ ഒരു പ്രശ്നവുമുണ്ടായിട്ടില്ല. ഞാനറിഞ്ഞത് 500 ഓളം സ്ത്രീകള്‍ ഇപ്പോള്‍ തന്നെ ഓണ്‍ലൈന്‍ ബുക്ക് ചെയ്തിട്ടുണ്ട് എന്നാണ്. ഒരു സ്ത്രീ കയറുന്നത് വരെയേ പ്രശ്നമുണ്ടാകൂ. അതിനു ശേഷം എല്ലാവരും കയറാന്‍ തുടങ്ങും. ഇതിനു വേണ്ടി മരിക്കാനും തയ്യാറായാണ് ഞങ്ങള്‍ ഏഴു പേര് അവിടെയെത്തിയത്. കുടുംബത്തിലും പറഞ്ഞാണ് ഞങ്ങള്‍ ഇറങ്ങിയത്. സ്ത്രീസമത്വത്തിനു വേണ്ടി രക്തസാക്ഷിയാവാനും ഞങ്ങള്‍ തയ്യാറാണ്. പക്ഷെ അതിനു വേണ്ടി ഒരു വലിയ കലാപത്തിനും മരണത്തിനും ഞങ്ങള്‍ക്ക് താല്പര്യമില്ല. അതുകൊണ്ട് മാത്രമാണ് ഞങ്ങള്‍ തിരിച്ചു വന്നത്. ഞങ്ങള്‍ തിരിച്ചെത്തുക തന്നെ ചെയ്യും. അതിനു വേണ്ടി ഹെലികോപ്റ്ററില്‍ കയറിയാണെങ്കിലും സ്ത്രീ പ്രവേശനം നടത്തും. അതിനുള്ള തയ്യാറെടുപ്പിലാണ് ഞങ്ങള്‍.

ഇപ്പോള്‍ മൂന്നു രാഷ്ട്രീയ മുന്നണികള്‍ ആണല്ലോ ഇതിലുള്ളത്. ഇതില്‍ ആരുടെയൊപ്പമാണ് നിങ്ങള്‍? കേരളമാകെ നിങ്ങള്‍ സംഘപരിവാറിന്റെ ആളാണെന്നും തീ ആളിക്കത്തിക്കാനാണ് നിങ്ങളുടെ വരവെന്നും ഒരു വാര്‍ത്ത പരക്കുന്നുണ്ട്. അതുപോലെ നിങ്ങള്‍ ക്രിസ്തുമതം സ്വീകരിച്ചവരാണെന്ന് മറ്റൊരു വാര്‍ത്ത. പിന്നെ രാഹുല്‍ ഈശ്വറുമായിയുള്ള ബന്ധം. അങ്ങനെ പലതും പറയുന്നുണ്ട്. ഇതിനെക്കുറിച്ച് എന്താണ് അഭിപ്രായം?

- ഈ പ്രശ്നം രൂക്ഷമാക്കുന്നത് ബി.ജെ.പിയാണെന്നാണ് എനിക്ക് തോന്നുന്നത്. നരേന്ദ്ര മോദി വിചാരിച്ചാല്‍ സ്ത്രീ പ്രവേശം എളുപ്പമായി നടത്താവുന്നതാണ്. മന്‍ കീ ബാത്തില്‍ സ്ത്രീശാക്തീകരണത്തെ പാട്ടി പറയുന്ന പ്രധാനമന്ത്രി ഈ വിഷയത്തില്‍ വേറെ നിലപാടാണ് എടുക്കുന്നത്. മുത്തലാഖിനെതിരെ പെട്ടന്ന് തീരുമാനമെടുത്ത മോദി ഹിന്ദു സമുദായത്തിലെ അസമത്വത്തിനെതിരെ മിണ്ടാത്തതെന്തുകൊണ്ടാണ്? കേരള മുഖ്യമന്ത്രി സ്ത്രീ പ്രവേശനം നടത്തും, നടത്തും എന്നു പറയുകയല്ലാതെ ഒന്നും ചെയ്യുന്നില്ല. ഞാന്‍ ക്രിസ്ത്യാനിയാണെന്നു മാത്രമല്ല പല മോശം പോസ്റ്റുകളും ഇന്ന് നിലവിലുണ്ട്. എനിക്കെതിരെ ഇതൊന്നും ആദ്യമായിട്ടല്ല. രാഹുലിനെ ഞാന്‍ ഒരു പ്രാവശ്യം മാത്രമേ കണ്ടിട്ടുള്ളൂ. എനിക്ക് അയാളുടെ ആദര്‍ശങ്ങള്‍ ഇതുവരെ മനസ്സിലായിട്ടില്ല. കോണ്‍ഗ്രസ്സിന് വേണ്ടി ഒരിക്കല്‍ മാത്രം ഒരു തെരഞ്ഞെടുപ്പിന് നിന്നു എന്നതല്ലാതെ എനിക്ക് അവരുമായി യാതൊരു ബന്ധവുമില്ല. ഞാന്‍ ഒരു രാഷ്ട്രീയക്കാരിയല്ല. എനിക്ക് വലുത് സമുദായത്തിലെ ഭ്രഷ്ടാചാരങ്ങള്‍ ആണ്. ഞാന്‍ അതിനെതിരെ പോരാടിക്കൊണ്ടേയിരിക്കും.

പൂണെ പോലെയുള്ള മെട്രോ നഗരങ്ങളില്‍ പലകാര്യങ്ങളിലും ഇപ്പോള്‍ സ്ത്രീ- പുരുഷ വ്യത്യാസം ഇല്ലാതായി തുടങ്ങിയിട്ടുണ്ട്. സ്ത്രീകള്‍ സിഗരറ്റു വലിക്കുന്നു, മദ്യപിക്കുന്നു. ഇതെങ്ങനെയാണ് കാണുന്നത്?

- ഇതൊരിക്കലും അംഗീകരിക്കാന്‍ പറ്റില്ല. നമ്മുടെ സംസ്‌ക്കാരത്തിനെതിരെയാണിത്. സ്വാതന്ത്ര്യത്തിന്റെ ദുര്‍വിനിയോഗമാണത്. ഇത് ഒരിക്കലും അംഗീകരിക്കാന്‍ പറ്റില്ല.