ഐ.എസ്.എല്ലില്‍ അരങ്ങേറ്റ മത്സരം കളിക്കുന്ന താരത്തിലൂടെയാണ് ഡല്‍ഹി ഗോള്‍ നേടിയത്.

ഡൽഹിക്കെതിരെ സമനില പിടിച്ച് പൂനെ

Published On: 2018-10-03T21:49:24+05:30
ഡൽഹിക്കെതിരെ സമനില പിടിച്ച് പൂനെ

ന്യൂഡല്‍ഹി: ഐ.എസ്.എല്ലില്‍ എഫ്.സി പൂനെ സിറ്റി ഡല്‍ഹി ഡൈനാമോസ് മത്സരം സമനിലയില്‍. ആദ്യ പകുതിയില്‍ റാണ ഗറാമിയിലൂടെ ലീഡെടുത്ത ഡല്‍ഹിയെ അവസാന മിനുട്ടില്‍ പകരക്കാരനായി വന്ന ഡീഗോ കാര്‍ലോസിന്റെ ഗോളിലൂടെയാണ് പൂനെ സമനിലയിലാക്കിയത്.

ഐ.എസ്.എല്ലില്‍ അരങ്ങേറ്റ മത്സരം കളിക്കുന്ന താരത്തിലൂടെയാണ് ഡല്‍ഹി ഗോള്‍ നേടിയത്. മുന്‍ മോഹന്‍ ബഗാന്‍ താരമായിരുന്ന ഗരാമിയുടെ 35 വാര അകലെ നിന്നുള്ള ഷോട്ടാണ് ഗോളായത്. സീസണില്‍ ഗോള്‍ നേടുന്ന ആദ്യ ഇന്ത്യക്കാരനാണ് ഗരാമി. ഗരാമിയാണ് ഹിറോ ഓഫ് ദ മാച്ച്.

കളിയില്‍ ഡല്‍ഹിയും പൂനെയും അവസരങ്ങള്‍ തുലച്ചു. 88ാം മിനുട്ടിലാണ് പൂനെയുടെ ഗോള്‍ വരുന്നത്. എമിലാനോ അല്‍ഫാരൊയുടെ പാസില്‍ നിന്നാണ് കാര്‍ലോസ് സമനില ഗോള്‍ നേടിയത്.

Top Stories
Share it
Top