കേരളാ ബ്ലാസ്‌റ്റേഴ്‌സിന്റെ ആരാധകര്‍ക്ക് മോഹന്‍ലാലിന്റെ സന്ദേശം

ആദ്യ മത്സരത്തില്‍ രണ്ട് ഗോളുകള്‍ക്കാണ് കേരളാ ബ്ലാസ്‌റ്റേഴ്‌സ് എ.ടി.കെയെ തകര്‍ത്തത്. ഇക്കൊല്ലം ടീമിനൊപ്പം ചേര്‍ന്ന സെര്‍ബിയന്‍ താരങ്ങളായ മെറ്റേജ് പോപ്ലാന്തിക്ക്, സ്ലാവിയ സ്റ്റോജനോവിക്ക് എന്നിവരാണാ ടീമിന്റെ വിജയ ഗോളുകള്‍ നേടിയത്.

കേരളാ ബ്ലാസ്‌റ്റേഴ്‌സിന്റെ ആരാധകര്‍ക്ക് മോഹന്‍ലാലിന്റെ സന്ദേശം

കൊച്ചി: ഐ.എസ്.എല്‍ അഞ്ചാം സീസണിലെ ആദ്യ ഹോം മാച്ചിനിറങ്ങുന്ന കേരളാ ബ്ലാസ്‌റ്റേഴ്‌സ്് ആരാധകര്‍ക്ക് സന്ദേശവുമായി ബ്രാന്റ് അമ്പാസിഡര്‍ മോഹന്‍ലാല്‍. അഞ്ചാം തീയ്യതി നടക്കുന്ന മുംബൈ സിറ്റി എഫ്.സി കേരളാ ബ്ലാസ്റ്റേഴ്‌സ് മത്സരത്തിനു മുന്നോടിയായാണ് മോഹന്‍ ലാലിന്റെ സന്ദേശം.

ആദ്യ മത്സരത്തില്‍ എ.ടികെ യെ അവരുടെ തട്ടകത്തില്‍ തകര്‍ത്ത ബ്ലാസ്റ്റേഴ്‌സ് കൊച്ചിയില്‍ വിജയം ആവര്‍ത്തിക്കാനാണ് ഒരുങ്ങുന്നത്.

മത്സരം സ്റ്റേഡിയത്തില്‍ വന്ന് കാണാനാണ് സന്ദേശത്തിലൂടെ ലാലേട്ടന്‍ പറയുന്നത്.

ആദ്യ മത്സരത്തില്‍ രണ്ട് ഗോളുകള്‍ക്കാണ് കേരളാ ബ്ലാസ്‌റ്റേഴ്‌സ് എ.ടി.കെയെ തകര്‍ത്തത്. ഇക്കൊല്ലം ടീമിനൊപ്പം ചേര്‍ന്ന സെര്‍ബിയന്‍ താരങ്ങളായ മെറ്റേജ് പോപ്ലാന്തിക്ക്, സ്ലാവിയ സ്റ്റോജനോവിക്ക് എന്നിവരാണാ ടീമിന്റെ വിജയ ഗോളുകള്‍ നേടിയത്.

അഞ്ചാം തീയ്യതി നടക്കുന്ന മത്സരത്തിന്റെ ടിക്കറ്റുകള്‍ മുത്തൂറ്റ് ഫിന്‍കോര്‍പ്പ് ശാഖകള്‍ വഴിയും സ്റ്റേഡിയത്തിനു മുന്നിലെ കൗണ്ടര്‍ വഴിയും ലഭിക്കും.