മലിനീകരണ നിയന്ത്രണ ബോര്‍ഡിനെതിരെ പാരിസ്ഥിതിക ധവളപത്രം

Published On: 5 Jun 2018 3:30 PM GMT
മലിനീകരണ നിയന്ത്രണ ബോര്‍ഡിനെതിരെ പാരിസ്ഥിതിക ധവളപത്രം

എറണാകുളം : മലിനീകരണ നിയന്ത്രണ ബോർഡിന്റെ എറണാകുളത്തെ ഹെഡ് ഓഫീസ് സ്തംഭിപ്പിക്കാന്‍ പ്രക്യതിസ്നേഹികളുടെ തീരുമാനം. ചാലക്കുടി പുഴ സംരക്ഷണസമിതി ഇന്ന് മൂഴിക്കുളത്ത് ചേര്‍ന്ന യോഗത്തിലാണു തീരുമാനം. പുഴ മലിനീകരണം തുടര്‍ക്കഥയായ സാഹചര്യത്തില്‍ ഇതല്ലാതെ വേറെ വഴിയില്ലെന്ന് യോഗം വിലയിരുത്തി. ലോക പരിസ്ഥിതി ദിനമായ ഇന്ന് പുഴ സംരക്ഷണസമിതി, മൂഴിക്കുളം പള്ളിക്കവലയില്‍ ‘ ഞങ്ങള്‍ കുട്ടികള്‍ മുതിര്‍ന്നവര്‍ പുഴയിലേക്ക് ‘ എന്ന തലക്കെട്ടില്‍ പ്രതിഷേധവും, പരിസ്ഥിതി പ്രവര്‍ത്തനങ്ങളും നടത്തിയിരുന്നു.

ചാലക്കുടി പുഴയ്ക്കൊപ്പം

നിയമവിരുദ്ധമായി ചെയർമാൻ പദവിയിലിരിക്കുന്ന കെ.സജീവനെ എത്രയും വേഗം പിരിച്ചുവിടുക , മലിനീകരണ നിയന്ത്രണ ബോർഡിനെതിരെ പാരിസ്ഥിതിക കുറ്റപത്രം തയ്യാറാക്കുക എന്നിവയാണു യോഗം ആവശ്യപ്പെട്ട പ്രധാന കാര്യങ്ങള്‍. മലിനീകരണ നിയന്ത്രണ ബോർഡിലേക്കുള്ള മാർച്ചും ഉപരോധവും. സർക്കാർ അംഗീകരിച്ച പരിസ്ഥിതി ധവളപത്രവും സർക്കാർ സ്ഥാപനങ്ങളായ CWRDM, KSCSTE എന്നിവർ തയ്യാറാക്കിയ പുഴ പഠന റിപ്പോര്‍ട്ടും ഇവർക്കെതിരെയുള്ള ഔദ്യോഗിക കുറ്റപത്രങ്ങളാണ് എന്ന് യോഗം വിലയിരുത്തി

.

പ്രതിഷേധ പരിപാടികള്‍ക്ക് രൂപം നല്‍കുന്നതിനായി ജൂണ്‍ 17 നു യോഗം ചേരുമെന്ന് പുഴ സംരക്ഷണസമിതി പ്രവര്‍ത്തകന്‍ ടി ആര്‍ പ്രേമന്‍ അറിയിച്ചു. വൈകിട്ട് 3ന് എറണാകുളം പബ്ലിക്ക് ലൈബ്രറിയ്ക്കു സമീപമുള്‍ള KSEB ഹാളിലാണു യോഗം

Top Stories
Share it
Top