നെയ്യാർ, പേപ്പാറ അണക്കെട്ടുകളിലെ ഷട്ടറുകൾ തുറന്നു

Published On: 2018-06-16T20:45:00+05:30
നെയ്യാർ, പേപ്പാറ അണക്കെട്ടുകളിലെ ഷട്ടറുകൾ തുറന്നു

തിരുവനന്തപുരം : കനത്ത മഴയെത്തുടർന്ന് നിറഞ്ഞ നെയ്യാർ, പേപ്പാറ അണക്കെട്ടുകളുടെ ഷട്ടറുകൾ തുറന്നു. കാട്ടാക്കട , നെയ്യാറ്റിൻകര താലൂക്കുകളിലെ നദീതീരത്തും കരമനയാറിന്റെ തീരത്തുമുള്ളവർ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടർ അറിയിച്ചു. അപ്രതീക്ഷിതമായി ജലനിരപ്പ് ഉയരാനിടയുള്ളതിനാൽ നദികളിൽ ഇറങ്ങുന്നത് അപകടം ക്ഷണിച്ചു വരുത്തും. നദികളിൽ ഇറങ്ങുന്നതിന് നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്.

Top Stories
Share it
Top