സമരത്തില്‍ നിന്നും പിന്നോട്ടില്ലെന്ന് വയല്‍ക്കിളികള്‍

Published On: 2018-03-22T12:15:00+05:30
സമരത്തില്‍ നിന്നും പിന്നോട്ടില്ലെന്ന് വയല്‍ക്കിളികള്‍

കണ്ണൂര്‍: കിഴാറ്റൂര്‍ ബൈപ്പാസിനെതിരായ സമരത്തില്‍ നിന്നും പിന്മാറില്ലെന്ന് വയല്‍ക്കിളികള്‍. സമരം ദിശമാറ്റി രാഷ്ട്രീയവല്‍ക്കരിക്കാനുളള കളിക്ക് തങ്ങള്‍ കൂട്ട് നില്‍ക്കില്ല. വയല്‍ സംരക്ഷിക്കാനുളള സമരമാണിത്. തങ്ങള്‍ രാഷ്ട്രീയക്കളികളില്‍ വീണു പോകില്ലെന്നും സമര സമിതി നേതാവ് സുരേഷ് കീഴാറ്റൂര്‍ പറഞ്ഞു.

കേരളത്തിലെ ഏറ്റവും വലിയ പരിസ്ഥിതി സമരം നടന്നത് ആറന്‍മുളയിലാണ്. സിപിഎമ്മാണ് ആ സമരം നയിച്ചത്. അതില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടാണ് തങ്ങളും സമരം ആരംഭിച്ചതെന്നും സുരേഷ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

Top Stories
Share it
Top