വയല്‍ക്കിളികളല്ല;വയല്‍കഴുകന്‍മാര്‍: ജി സുധാകരന്‍

നിയമസഭ: കിഴാറ്റൂരില്‍ വയല്‍ക്കിളികള്‍ നടത്തു സമരത്തെ തളളി പൊതുമരാമത്ത് മന്ത്രി ജി സുധാരകരന്‍. കിഴാറ്റൂരില്‍ ബൈപ്പാസ് നിര്‍മ്മാണത്തെ എതിര്‍ത്തുകൊണ്ട്...

വയല്‍ക്കിളികളല്ല;വയല്‍കഴുകന്‍മാര്‍: ജി സുധാകരന്‍

നിയമസഭ: കിഴാറ്റൂരില്‍ വയല്‍ക്കിളികള്‍ നടത്തു സമരത്തെ തളളി പൊതുമരാമത്ത് മന്ത്രി ജി സുധാരകരന്‍. കിഴാറ്റൂരില്‍ ബൈപ്പാസ് നിര്‍മ്മാണത്തെ എതിര്‍ത്തുകൊണ്ട് പ്രതിപക്ഷത്തിന്റെ അടിയന്തിര പ്രമേയ നോട്ടീസിന് മറുപടി നല്‍കുകയായിരുന്നു മന്ത്രി ജി സുധാകരന്‍. കീഴാറ്റൂരില്‍ സമരം നടത്തുന്നത് വയല്‍ക്കിളികളല്ല, വയല്‍കഴുകന്‍മാരാണെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.

പ്രദേശത്തെ 60 ഭുവുടമകളില്‍ 56 പേരും ബൈപ്പാസിന് സ്്ഥലം വിട്ടുകൊടുക്കാന്‍ സമ്മതപത്രം ഒപ്പിട്ടുണ്ട്. ബാക്കി നാലുപേര്‍ക്ക് വേണ്ടി നടത്തുന്ന സമരത്തിനൊപ്പമാണ് പ്രതിപക്ഷം. വയലിന്റെ പരിസരത്തു പോലും പോകാത്തവരാണ് സമരക്കാര്‍. ആ പ്രദേശത്തുളളവരല്ല സമരത്തിലുളളതെും അദ്ദേഹം ആരോപിച്ചു.

അതെസമയം, അവര്‍ കഴുകന്‍മാരല്ല, സിപിഎമിന്റെ അംഗങ്ങള്‍ തന്നെയാണെന്ന് വി ഡി സതീശന്‍ മന്ത്രിയെ ഓര്‍മ്മിപ്പിച്ചു. പൊലിസ് നോക്കിനില്‍ക്കെയാണ് സമരപന്തല്‍ സിപിഎമുകാര്‍ കത്തിച്ചതെന്നും അദ്ദേഹം പറഞ്ഞു. മന്ത്രിയുടെ മറുപടിക്ക് ശേഷം പ്രമേയം സ്പീക്കര്‍ തളളി.

Read More >>