അട്ടപ്പാടി ആദി ദേശീയ ട്രൈബല്‍ ഫെസ്റ്റിവല്‍ - 2018, മെയ് 5,6 തിയ്യതിയില്‍ മട്ടത്തുക്കാട് 

അഗളി: 7-ാമത് ദേശീയ ആദിവാസി മേള 5,6 തിയ്യതികളില്‍ അഗളിക്കടുത്ത് മട്ടത്തുക്കാട്ടില്‍ അരങ്ങേറുമെന്ന് സംഘാടകര്‍ അറിയിച്ചു. ആദ്യദിവസമായ ശനിയാഴ്ച ആദിവാസി...

അട്ടപ്പാടി ആദി ദേശീയ ട്രൈബല്‍ ഫെസ്റ്റിവല്‍ - 2018, മെയ് 5,6 തിയ്യതിയില്‍ മട്ടത്തുക്കാട് 

അഗളി: 7-ാമത് ദേശീയ ആദിവാസി മേള 5,6 തിയ്യതികളില്‍ അഗളിക്കടുത്ത് മട്ടത്തുക്കാട്ടില്‍ അരങ്ങേറുമെന്ന് സംഘാടകര്‍ അറിയിച്ചു. ആദ്യദിവസമായ ശനിയാഴ്ച ആദിവാസി സ്വത്വം, അവകാശങ്ങള്‍, അതിജീവനം, വെല്ലുവിളികള്‍ എന്ന വിഷയത്തില്‍ സെമിനാര്‍ സംഘടിപ്പിക്കും.

രണ്ടാംദിവസം അട്ടപ്പാടിയിലെ ഇരുള, കുറുംമ്പ, മുഡുക കലാ സംഘങ്ങളും ഗുജറാത്ത്, ആന്ധ്രപ്രദേശ്, കര്‍ണാടക, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങളിലെ ആദിവാസി സംഘങ്ങള്‍ പരിപാടികള്‍ അവതരിപ്പിക്കുമെന്ന് സംഘാടകര്‍ അറിയിച്ചു. ആദിവാസി പാരമ്പര്യ വൈദ്യര്‍ പത്മശ്രീ ലക്ഷ്മികുട്ടിയമ്മ വിശിഷ്ടാതിഥിയായി പങ്കെടുക്കുമെന്നും ആദി ഡയരക്ടര്‍ ഫാ. ലെനിന്‍ ആന്റണി അറിയിച്ചു. അഗളിയില്‍ നിന്നും 8 കിലോമീറ്റര്‍ അകലെ മട്ടത്തുക്കാട്ടിലാണ് പരിപാടി. ഫോണ്‍ നമ്പര്‍-9495209360, 8078563185.

Read More >>