കോട്ടയം പുഷ്പനാഥ് അന്തരിച്ചു

Published On: 2 May 2018 5:15 AM GMT
കോട്ടയം പുഷ്പനാഥ് അന്തരിച്ചു

തിരുവന്തപുരം: പ്രമുഖ ഡിറ്റക്ടീവ് നോവലിസ്റ്റ് കോട്ടയം പുഷ്പനാഥ് അന്തരിച്ചു. 80 വയസ്സായിരുന്നു. കോട്ടയത്തെ അദ്ദേഹത്തിന്റെ വസതിയിലായിരുന്നു അന്ത്യം. അപസര്‍പ്പക നോവലുകളിലൂടെ പ്രശ്സ്തനായ ഇദ്ദേഹം നൂറിലേറെ ഡിറ്റക്ടീവ്, മാന്ത്രിക നോവലുകള്‍ എഴുതിയിട്ടുണ്ട്.

മകന്‍ സലീം പുഷ്പനാഥ് അന്തരിച്ച് ഒരു മാസം തികയും മുമ്പാണ് അദ്ദേഹത്തിന്റെ വേര്‍പാട്. പല നോവലുകളും തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്തിട്ടുണ്ട്. അദ്ദേഹത്തിന്റെ ബ്രഹ്മരക്ഷസ്സ്, ചുവന്ന അങ്കി എന്നീ കൃതികള്‍ ചലച്ചിത്രമാക്കിയിട്ടുണ്ട്.

കോട്ടയം ജില്ലയില്‍ അധ്യാപകനായി ജോലി ചെയ്തിരുന്ന പുഷ്പനാഥന്‍ പിള്ള എന്ന കോട്ടയം പുഷ്പനാഥ് ജോലിയില്‍ നിന്ന് സ്വയം വിരമിച്ച ശേഷം എഴുത്തില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയായിരുന്നു.

Top Stories
Share it
Top