വയലാര്‍ മാധ്യമ പുരസ്‌ക്കാരങ്ങള്‍ പ്രഖ്യാപിച്ചു

Published On: 2018-06-11T14:00:00+05:30
വയലാര്‍ മാധ്യമ പുരസ്‌ക്കാരങ്ങള്‍ പ്രഖ്യാപിച്ചു

തിരുവനന്തപുരം: വയലാര്‍ രാമവര്‍മ്മ സാംസ്‌ക്കാരിക വേദിയുടെ ഈ വര്‍ഷത്തെ മാധ്യമ പുരസ്‌ക്കാരങ്ങള്‍ പ്രഖ്യാപിച്ചു. തിരുവനന്തപുരം പ്രസ് ക്ലബ്ബില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ മുന്‍ മേയറും വയലാര്‍ സാംസ്‌ക്കാരിക വേദി പ്രസിഡന്റുമായ അഡ്വ.കെ.ചന്ദ്രികയാണ് അവാര്‍ഡ് ജേതാക്കളെ പ്രഖ്യാപിച്ചത്.

എന്‍.പി ചന്ദ്രശേഖര്‍ (ന്യൂസ് ഡയറക്ടര്‍ കൈരളി റ്റിവി), ബി. ജയചന്ദ്രന്‍ (മാതൃഭൂമി നഗരം), വിവേക് ആര്‍.ചന്ദ്രന്‍ (ലേഖകന്‍, മാതൃഭൂമി), വി.എസ് വിഷ്ണു പ്രസാദ് (ദേശാഭിമാനി ). ശിവാകൈലാസ് (ലേഖകന്‍, ജന്മഭൂമി), വി.വി അനൂപ് (ഫോട്ടോഗ്രാഫര്‍, ജന്മഭുമി )

മാതൃഭൂമി ഫോട്ടോഗ്രാഫര്‍ ബിനുലാലിനാണ് സമഗ്ര സംഭാവനയ്ക്കുള്ള വയലാര്‍ നവതി പുരസ്‌ക്കാരം. വ്യാഴാഴ്ച വൈകിട്ട് 5.30ന് പുത്തരിക്കണ്ടം മൈതാനിയില്‍ നടക്കുന്ന വയലാര്‍ സാംസ്‌ക്കാരികോത്സവത്തില്‍ വച്ച് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പുരസ്‌ക്കാരങ്ങള്‍ സമ്മാനിക്കും.

Top Stories
Share it
Top