ന്യൂനപക്ഷ വികസന കോര്‍പറേഷന്‍ ചെറുകിട വായ്പകള്‍ക്ക് അപേക്ഷ ക്ഷണിച്ചു

കോഴിക്കോട്: കേരള ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പറേഷന്‍ 2018-19 വര്‍ഷത്തേക്കുള്ള ചെറുകിട വായ്പകള്‍ക്ക് അപേക്ഷ ക്ഷണിച്ചു. ആദ്യഘട്ടത്തില്‍ മലപ്പുറം,...

ന്യൂനപക്ഷ വികസന കോര്‍പറേഷന്‍ ചെറുകിട വായ്പകള്‍ക്ക് അപേക്ഷ ക്ഷണിച്ചു

കോഴിക്കോട്: കേരള ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പറേഷന്‍ 2018-19 വര്‍ഷത്തേക്കുള്ള ചെറുകിട വായ്പകള്‍ക്ക് അപേക്ഷ ക്ഷണിച്ചു. ആദ്യഘട്ടത്തില്‍ മലപ്പുറം, എറണാംകുളം ജില്ലകളിലാണ് പദ്ധതി നടപ്പിലാക്കുന്നത്. 50,000 മുതല്‍ 10 ലക്ഷം രുപ വരെയാണ് വായ്പ ലഭിക്കുക.

രജിസ്റ്റര്‍ ചെയ്ത് പ്രവര്‍ത്തിക്കുന്ന എന്‍ ജി ഒ സംഘടനകള്‍ മുഖാന്തിരമാണ് പദ്ധതി നടപ്പിലാക്കുക. സംഘടനകള്‍ക്ക് ആറുമാസമെങ്കിലും പ്രായമുള്ള സ്വയംസഹായ സംഘങ്ങള്‍ ഉണ്ടായിരിക്കണം. സന്നദ്ധ സംഘടനകള്‍ക്ക് നിര്‍ദ്ദിഷ്ടഫോറത്തില്‍ അപേക്ഷ സമര്‍പ്പിക്കാം. അപേക്ഷയോടൊപ്പം മൂന്നുവര്‍ഷത്തെ വാര്‍ഷിക റിപ്പോര്‍ട്ട് സമര്‍പ്പിക്കണം. സമാനസ്വഭാവമുള്ള സ്ഥാപനങ്ങളില്‍ നിന്നും വായ്പ എടുത്തവര്‍ അപേക്ഷിക്കേണ്ടതില്ല.

സ്വയംസഹായ ഗ്രൂപ്പുകളിലെ വ്യക്തികള്‍ക്ക് 50,000 രൂപയും സ്വയംസഹായ ഗ്രൂപ്പിന് 10 ലക്ഷം രൂപയുമാണ് പരമാവധി ലഭിക്കുക. അപേക്ഷകരുടെ വാര്‍ഷിക വരുമാന പരിധി ഗ്രാമങ്ങളില്‍ 98,000 രൂപയ്ക്കും നഗരങ്ങളില്‍ 1,20,000 രൂപയ്ക്കും താഴെയായിരിക്കണം. ഗ്രൂപ്പിലെ അംഗങ്ങളുടെ എണ്ണം 10നും 20നും ഇടയിലായിരിക്കണം. സംഘത്തിലെ 75% പേര്‍ ന്യൂനപക്ഷ വിഭാഗത്തില്‍ നിന്നുമുള്ളവരുമായിരിക്കണം. അപേക്ഷാ ഫോറവും വിവരങ്ങലും ksmdfc.com എന്ന വെബ്സൈറ്റില്‍ ലഭ്യമാണ്.

Story by
Read More >>