വിദ്യാഭ്യാസം ജീവിതഗന്ധിയാകണം: മൂഹമ്മദലി ശിഹാബ് ഐഎഎസ്

Published On: 2018-08-03 07:30:00.0
വിദ്യാഭ്യാസം ജീവിതഗന്ധിയാകണം: മൂഹമ്മദലി ശിഹാബ് ഐഎഎസ്

പൂക്കോട്ടൂര്‍: വിദ്യാഭ്യാസം ജീവിതഗന്ധിയാകണം പുസ്തകത്താളുകളില്‍ ഒതുങ്ങി നില്‍ക്കേണ്ടതല്ലന്ന്് മുഹമ്മദലി ശിഹാബ് ഐ.എ.എസ്. പൂക്കോട്ടൂര്‍ ഗവ. എല്‍. പി സ്‌കൂള്‍ (ഓള്‍ഡ്) ലെ വിദ്യാര്‍ത്ഥികള്‍ നിര്‍മ്മിച്ച 'മനു ഒരു പാഠം' എന്ന ലഹരിവിരുദ്ധ ഹ്രസ്വ ചിത്രത്തിന്റെ സ്വിച് ഓണ്‍ കര്‍മ്മം നിര്‍വ്വഹിച്ചു സംസാരിക്കുകയായിരുന്നു സ്‌കൂളിന്റെ ബ്രാന്‍ഡ് അംബാസിഡര്‍ കൂടിയായ അദ്ദേഹം. ചുറ്റുപാടുകളും പ്രകൃതിയും അന്യമാകുന്ന കാലത്ത് സഹപാഠിയുടെ നോവറിയാന്‍ പ്രാപ്തമാകുന്ന മനസുകൂടി് വിദ്യാഭ്യാസം ലക്ഷ്യമിടേണ്ടതുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ഹ്രസ്വചിത്രത്തിന് കഥയും തിരക്കഥയും സംവിധാനവും നിര്‍വ്വഹിച്ച സണ്ണി അറവങ്കരയേയും സഹ സംവിധായകന്‍ സുലൈമാന്‍ റാവുവിനേയും ആദരിച്ചു. പഞ്ചായത്ത് പ്രസിഡന്റ് വി. പി സുമയ്യ ടീച്ചര്‍ മുഹമ്മദ് അലി ശിഹാബിന് സ്‌കൂളിന്റെ ഉപഹാരം കൈമാറി. പി.ടി.എ പ്രസിഡന്റ് വി.പി. സലിം അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്തംഗങ്ങളായ എടത്തൊടി സക്കീന, വി കെ മുഹമ്മദ്, ഹംസ കൊല്ലോടിക, പള്ളിയാളി നഫീസ, എം.സുഹ്റ, എം. ഷാഹിന എന്നിവര്‍ വിവിധ സെഷനുകളില്‍ സംബന്ധിച്ചു. പ്രധാനാധ്യാപിക പി. ബി. ഗായത്രി, അഡ്വ. കാരാട്ട് അബ്ദുറഹ്മാന്‍, ഇല്ലിക്കല്‍ നാരായണന്‍, എം മുഹമ്മദ് മാസ്റ്റര്‍, എം ഷഫീഖ്, കലയത്ത് മുഹമ്മദ്, എന്‍ മുഹമ്മദ് അലി, ഷിജീവ്, അംന ഷെറിന്‍, പി സുനില്‍, ഒ. പി. സി ലൈലബീഗം, അബ്ദുസ്സമദ് എന്നിവര്‍ ചടങ്ങില്‍ സംസാരിച്ചു.

Top Stories
Share it
Top