റൂബിക്സ് മെഗാ ജോബ് ഫെയറിനു സമാപനമായി

Published On: 2018-07-31T10:45:00+05:30
റൂബിക്സ് മെഗാ ജോബ് ഫെയറിനു സമാപനമായി

മലപ്പുറം: കാലിക്കറ്റ് സര്‍വ്വകലാശാല യൂണിയന്റെ ആഭിമുഖ്യത്തിലുള്ള റൂബിക്സ് മെഗാ ജോബ് ഫെയര്‍ 2018 ന് പൂക്കാട്ടിരി സഫ ആര്‍ട്സ് ആന്റ് സയന്‍സ് കോളേജ് വേദിയായി. ഇതാദ്യമായാണ് ഒരു സ്വാശ്രയ കോളേജ് കാലിക്കറ്റ് സര്‍വ്വകലാശാല യൂണിയന്‍ പരിപാടികള്‍ക്ക് വേദിയാകുന്നതെന്ന് ചടങ്ങ് ഉദ്ഘാടനം ചെയ്ത സര്‍വ്വകലാശാല യൂണിയന്‍ ചെയര്‍ പേഴ്സണ്‍ സുജ. പി പറഞ്ഞു.

ഹയര്‍ സെക്കന്ററി മുതല്‍ എഞ്ചീനീയറിംഗ് വരെ യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികളെ തേടി നിരവധി കമ്പനികളാണ് മേളയില്‍ അണിനിരന്നത്. പഠനത്തോടൊപ്പം തൊഴില്‍ രംഗത്തേക്കുള്ള വഴികാട്ടിയാവാന്‍ ഇത്തരം ജോബ് ഫെയറുകള്‍ക്ക് സാധിക്കുമെന്നതിനാല്‍ തുടര്‍ന്നും ഇത്തരം മേളകള്‍ സംഘടിപ്പിക്കുമെന്ന് സഫ കോളേജ് പ്രിന്‍സിപ്പാള്‍ പ്രൊഫ. നാലകത്ത് ബഷീര്‍ പറഞ്ഞു.

കാലിക്കറ്റ് സര്‍വ്വകലാശാല യൂണിയന്‍ ജനറല്‍ സെക്രട്ടറി ശിഹാബ് അദ്ധ്യക്ഷനായ ചടങ്ങില്‍ വൈസ് ചെയര്‍ പേഴ്സണ്‍ രശ്മി, സംസ്ഥാന യുവജന കമ്മീഷന്‍ കോര്‍ഡിനേറ്റര്‍ കെ. മുസമ്മില്‍, ഒ.ഇ.സി.ടി മെമ്പര്‍മാരായ വി.പി.എ ഷുക്കൂര്‍, അബ്ദുല്‍ റഷീദ്, പ്രോഗ്രാം കോര്‍ഡിനേറ്റര്‍ രവി മോഹന്‍, സര്‍വ്വകലാശാല യൂണിയന്‍ മലപ്പുറം ജില്ലാ എക്സിക്യൂട്ടീവ് മെമ്പര്‍ ടി.പി തന്‍സി, തൃശൂര്‍ ജില്ലാ എക്സിക്യൂട്ടീവ് എന്‍. സ് ഷിജില്‍, സഫ കോളേജ് യൂണിയന്‍ ചെയര്‍മാന്‍ നജീബ് ഹംസ, അദ്ധ്യാപകരായ പ്രൊഫ. ഇബ്രാഹീം, ഡോ: ഹബീബ് റഹ്മാന്‍ എ്ന്നിവര്‍ സംസാരിച്ചു.

Top Stories
Share it
Top