നീറ്റ് അവസാനിച്ചു; വസ്ത്രത്തിന്റെ കൈമുറിച്ചതും അഡ്മിറ്റ് കാര്‍ഡിലെ ആശയക്കുഴപ്പവും വിവാദമായി 

കോഴിക്കോട്: നീറ്റ് പരീക്ഷ അവസാനിച്ചു. കഴിഞ്ഞ വര്‍ഷം ഉള്‍വസ്ത്രത്തിന്റെ പേരിലാണ് വിവാദമെങ്കില്‍ ഇത്തവണ ഫുള്‍സ്ലീവ് വസ്ത്രമണിഞ്ഞെത്തിയവരുടെ...

നീറ്റ് അവസാനിച്ചു; വസ്ത്രത്തിന്റെ കൈമുറിച്ചതും അഡ്മിറ്റ് കാര്‍ഡിലെ ആശയക്കുഴപ്പവും വിവാദമായി 

കോഴിക്കോട്: നീറ്റ് പരീക്ഷ അവസാനിച്ചു. കഴിഞ്ഞ വര്‍ഷം ഉള്‍വസ്ത്രത്തിന്റെ പേരിലാണ് വിവാദമെങ്കില്‍ ഇത്തവണ ഫുള്‍സ്ലീവ് വസ്ത്രമണിഞ്ഞെത്തിയവരുടെ വസ്ത്രത്തിന്റെ കൈ മുറിച്ചതാണ് വിവാദമായത്.

കോഴിക്കോട് ദേവഗിരി സിഎംഐ പബ്ലിക് സ്ൂകളില്‍ പരീക്ഷക്കെത്തിയ രണ്ടു വിദ്യാര്‍ഥിനികളുടെ വസ്ത്രത്തിന്റെ കൈ അധികൃതര്‍ മുറിപ്പിക്കുകായിരുന്നു. വൈകിയെത്തിയ രണ്ടുപേരുടെ വസ്ത്രം പോലീസ് സാന്നിധ്യത്തില്‍ മുറിപ്പിച്ചതാണ് വിവാദമായാത്. അരക്കൈ വസ്ത്രം ധരിച്ചേ പരീക്ഷയ്ക്ക് എത്താവൂവെന്ന് നീറ്റ് അധികൃതര്‍ നേരത്തേ തന്നെ മാര്‍ഗ്ഗനിര്‍ദേശം നല്‍കിയിരുന്നു.

അഡ്മിറ്റ്കാര്‍ഡില്‍ പരീക്ഷാകേന്ദ്രത്തിന്റെ വിലാസത്തില്‍ ആശയക്കുഴപ്പമുണ്ടായത് മലപ്പുറത്തെ മഞ്ചേരി മുബാറക് സ്‌കൂളില്‍ പരീക്ഷയെഴുതാനെത്തിയവരെ ബുദ്ധിമുട്ടിലാക്കി. കൊരമ്പയില്‍ ആശുപത്രിക്ക് സമീപമുള്ള മഞ്ചേരി മുബാറക് സ്‌കൂള്‍ എന്നായിരുന്നു അഡ്മിറ്റ് കാര്‍ഡില്‍ ഉണ്ടായിരുന്നത്. എന്നാല്‍ ഇവിടെ നിന്നും മൂന്നു കിലോമീറ്റര്‍ മാറി ഹയര്‍സെക്കണ്ടറി വിഭാഗം പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിലായിരുന്നു പരീക്ഷ.

Read More >>