പ്ലസ് വണ്‍: 80, 016 സീറ്റില്‍ ഇന്ന് അലോട്ട്‌മെന്റ് 

വെബ്ഡസ്‌ക്: പ്ലസ് വണ്‍ രണ്ടാം മുഖ്യ അലോട്ട്‌മെന്റ് ഇന്ന്് ഉച്ചയോടെ നടത്തും. 80,016 സീറ്റിലേക്കാണ് രണ്ടാം അലോട്ട്‌മെന്റ് നടത്തുക. 2,38,033...

പ്ലസ് വണ്‍: 80, 016 സീറ്റില്‍ ഇന്ന് അലോട്ട്‌മെന്റ് 

വെബ്ഡസ്‌ക്: പ്ലസ് വണ്‍ രണ്ടാം മുഖ്യ അലോട്ട്‌മെന്റ് ഇന്ന്് ഉച്ചയോടെ നടത്തും. 80,016 സീറ്റിലേക്കാണ് രണ്ടാം അലോട്ട്‌മെന്റ് നടത്തുക. 2,38,033 സീറ്റിലേക്ക് നടന്ന ഒന്നാം അലോട്ട്‌മെന്റില്‍ 1,17,107 സീറ്റില്‍ കുട്ടികള്‍ സ്ഥിരപ്രവേശനം നേടി. 92,406 പേര്‍ ഹയര്‍ ഓപ്ഷന്‍ സാധ്യതകള്‍ തേടി താല്‍ക്കാലിക പ്രവേശനവും നേടിയിട്ടുണ്ട്. ഒന്നാം ഘട്ടത്തില്‍ പ്രവേശനത്തിന് അര്‍ഹതയുള്ളവരില്‍ 28,520 പേര്‍ പ്രവേശനം നേടിയിട്ടില്ല. ഇവരെ രണ്ടാം ഘട്ട അലോട്ട്‌മെന്റില്‍നിന്ന് ഒഴിവാക്കും. ഒന്നാം ഘട്ടത്തില്‍ അലോട്ടുചെയ്ത സീറ്റില്‍ 51,496 സീറ്റ് വിവിധ കോമ്പിനേഷനുകളിലായി ഒഴിഞ്ഞുകിടക്കുകയാണ്. ഇവയിലേക്ക് ഉള്‍പ്പെടെയാണ് രണ്ടാം ഘട്ട അലോട്ട്‌മെന്റ്.

രണ്ടാംഘട്ട അലോട്ട്‌മെന്റില്‍ പ്രവേശനം ലഭിക്കുന്നവര്‍ ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ അതത് സ്‌കൂളില്‍ പ്രവേശനം നേടണം. സംസ്ഥാനത്ത് പ്ലസ് വണ്‍ ക്ലാസുകള്‍ 21ന് ആരംഭിക്കും. തുടര്‍ന്ന് സ്‌കൂള്‍ കോമ്പിനേഷന്‍ ട്രാന്‍സ്ഫറുകള്‍ അനുവദിക്കും. പിന്നീട് സീറ്റുകള്‍ ഒഴിവ് വരുന്ന മുറയ്ക്ക് സപ്ലിമെന്ററി അലോട്ട്‌മെന്റുകള്‍ നടത്തുമെന്ന് ഹയര്‍ സെക്കന്‍ഡറി അക്കാദമിക് ജോയിന്റ് ഡയറക്ടര്‍ ഡോ. പി പി പ്രകാശന്‍ അറിയിച്ചു.

Read More >>