എ പ്ലസ് തിളക്കത്തില്‍ മലപ്പുറം

മലപ്പുറം: ഈ വര്‍ഷത്തെ ഹയര്‍സെക്കണ്ടറി ഫലം പ്രഖ്യാപിച്ചപ്പോള്‍ ഏറ്റവും കൂടുതല്‍ എ പ്ലസ് നേടി മലപ്പുറം ജില്ല ഒന്നാമതെത്തി. 1935 വിദ്യാര്‍ത്ഥികളാണ്...

എ പ്ലസ് തിളക്കത്തില്‍ മലപ്പുറം

മലപ്പുറം: ഈ വര്‍ഷത്തെ ഹയര്‍സെക്കണ്ടറി ഫലം പ്രഖ്യാപിച്ചപ്പോള്‍ ഏറ്റവും കൂടുതല്‍ എ പ്ലസ് നേടി മലപ്പുറം ജില്ല ഒന്നാമതെത്തി. 1935 വിദ്യാര്‍ത്ഥികളാണ് മലപ്പുറത്ത് മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയത്. സംസ്ഥാനത്ത് 14735 വിദ്യാര്‍ത്ഥികളാണ് എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയത്.

ഏറ്റവും കുറവ് വിജയശതമാനമുള്ള പത്തനംതിട്ടയിലാണ് ഏറ്റവും കുറവ് എ പ്ലസ് ഉള്ളതും. 70 സ്‌കൂളുകള്‍ക്കാണ് ഇത്തവണ 100ശതമാനം വിജയമുള്ളത്. സംസ്ഥാനത്ത് 14735 വിദ്യാര്‍ത്ഥികള്‍ക്ക് മുഴുവന്‍ എ പ്ലസ് ലഭിച്ചപ്പോള്‍ 180 കുട്ടികളാണ് മുഴുവന്‍ മാര്‍ക്കും നേടിയത്. 83.75 ശതമാനമാണ് ഇത്തവണത്തെ വിജയം. 309065 വിദ്യാര്‍ത്ഥികളാണ് ഇത്തവണ ഉപരിപഠനത്തിന് യോഗ്യത നേടിയത്.

Story by
Read More >>