എസ്.എസ്.എല്‍.സി പരീക്ഷ മാര്‍ച്ച് 13ലേക്ക് നീട്ടും

Published On: 2018-08-02T18:15:00+05:30
എസ്.എസ്.എല്‍.സി പരീക്ഷ മാര്‍ച്ച് 13ലേക്ക് നീട്ടും

തിരുവനന്തപുരം: എസ്.എസ്.എല്‍.സി പരീക്ഷ 2019 മാര്‍ച്ച് ആറില്‍ നിന്ന് 13ലേക്ക് നീട്ടാന്‍ ക്വാളിറ്റി ഇംപ്രൂവ്മെന്റ് പ്രോഗ്രാം (ക്യുഐ.പി) മോണിറ്ററിങ് യോഗം ശുപാര്‍ശ ചെയ്തു. മാര്‍ച്ച് 13 മുതല്‍ 27 വരെ നടത്താനാണ് ഇന്ന് ചേര്‍ന്ന യോഗത്തില്‍ ധാരണയായത്. എന്നാല്‍ അന്തിമ തീരുമാനം സര്‍ക്കാര്‍ കൈക്കൊള്ളും.

നിപ വൈറസ് ബാധ കാരണം സ്‌കൂളുകള്‍ തുറക്കാന്‍ വൈകിയതും കാലവര്‍ഷക്കെടുതി കാരണം സ്‌കൂളുകള്‍ക്ക് തുടര്‍ച്ചയായി അവധി നല്‍കേണ്ടി വന്നതും സ്‌കൂളുകളില്‍ ഉദ്ദേശിച്ച അധ്യയന ദിനങ്ങള്‍ ഉറപ്പ് വരുത്താന്‍ കഴിഞ്ഞില്ല. ഇത് കണക്കിലെടുത്താണ് പരീക്ഷ നീട്ടാന്‍ ശുപാര്‍ശ ചെയ്തത്. എസ്.എസ്.എല്‍.സി പരീക്ഷ മാറ്റുന്നതോടെ സ്‌കൂള്‍ വാര്‍ഷിക പരീക്ഷാ തീയതിയിലും മാറ്റം വരും.

ഇത്തവണ 200 അധ്യയനദിനങ്ങള്‍ ഉറപ്പാക്കിയാണ് വിദ്യാഭ്യാസ കലണ്ടര്‍ തയാറാക്കിയത്. ഇതിനായി ഏഴ് ശനിയാഴ്ചകള്‍ പ്രവൃത്തി ദിവസമാക്കുകയും ചെയ്തു. എന്നാല്‍ സ്‌കൂളുകള്‍ക്ക് കൂട്ട അവധി നല്‍കേണ്ടി വന്നതോടെ ഉദ്ദേശിച്ച അധ്യയന ദിനങ്ങള്‍ ഉറപ്പുവരുത്താന്‍ കഴിഞ്ഞില്ല.

Top Stories
Share it
Top