പ്രശസ്ത മനോരോഗ വിദഗ്ദന്‍ ഡോ. എസ്. ശാന്തകുമാര്‍ കോഴിക്കോട്ട് അന്തരിച്ചു

കോഴിക്കോട് : പ്രശസ്ത മനോരോഗ വിദഗ്ദന്‍ ഡോ. എസ്. ശാന്തകുമാര്‍ അന്തരിച്ചു. 87 വയസായിരുന്നു. ദീര്‍ഘനാളായി അസുഖത്തെ തുടര്‍ന്ന് കിടപ്പിലായിരുന്നു. ...

പ്രശസ്ത മനോരോഗ വിദഗ്ദന്‍ ഡോ. എസ്. ശാന്തകുമാര്‍ കോഴിക്കോട്ട് അന്തരിച്ചു

കോഴിക്കോട് : പ്രശസ്ത മനോരോഗ വിദഗ്ദന്‍ ഡോ. എസ്. ശാന്തകുമാര്‍ അന്തരിച്ചു. 87 വയസായിരുന്നു. ദീര്‍ഘനാളായി അസുഖത്തെ തുടര്‍ന്ന് കിടപ്പിലായിരുന്നു.

ചേര്‍ത്തലയില്‍ ജനിച്ച് കോഴിക്കോടിന്റെ സ്വന്തം ഡോക്ടറായിമാറിയ ആളായിരുന്നു ഡോ.ശാന്തകുമാര്‍. 1931 ല്‍ ചേര്‍ത്തലയില്‍ ജനിച്ച് മദ്രാസില്‍ എം.ബി.ബി.എസ് പഠനം പൂര്‍ത്തിയാക്കിയ ശാന്തകുമാറിന്റെ തുടക്കം കൊല്ലം ജില്ലാ ആശുപത്രിയിലായിരുന്നു. അവിടെ നിന്ന് ഇംഗ്ലണ്ടിലും കാനഡയിലുമായി ഉപരിപഠനം. അതിനു ശേഷം 1962 ലാണ് ശാന്തകുമാര്‍ കോഴിക്കോട്ടെത്തുന്നത്. അവിടം തൊട്ട് ശാന്തകുമാറും കോഴിക്കോട്ടുകാരനായി.

കുതിരവട്ടത്തായിരുന്നു ആദ്യ നിയമനം. 10 വര്‍ഷത്തോളമായിരുന്നു കുതികവട്ടത്തെ പ്രവര്‍ത്തനം. അവിടെ നിന്ന് തിരുുവന്തപുരത്തെ ഊളംമ്പാറയിലേക്ക് മാറിയ ഡോക്ടര്‍ 1979 ല്‍ വീണ്ടും കുതിരവട്ടത്തേക്ക് തിരിച്ചെത്തി. പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളേജ് സൈക്യാട്രി വിഭാഗം തലവനായി അദ്ദേഹം മെഡിക്കല്‍ കോളേജ് വൈസ് പ്രിന്‍സിപ്പാളായിട്ടാണ് വിരമിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളേജിന്റെ ഭാഗമായ ഇംഹാന്‍സ് സ്ഥാപിക്കുന്നത് ഡോ. ശാന്തകുമാറായിരുന്നു. അദ്ദേഹം തന്നെയായിരുന്നു ഇംഹാന്‍സിന്റെ ഡയറക്ടറും. വൈദ്യസംബന്ധമായ 60 പുസ്തകങ്ങള്‍ ഡോ. ശാന്തകുമാര്‍ എഴുതിയിട്ടുണ്ട്.

കോഴിക്കോട് മെഡിക്കല്‍ കോളേജിലെ ചൈല്‍ഡ് സ്‌പെഷ്യലിസ്റ്റായിരുന്ന ഡോ. ഉഷാ ശാന്തകുമാറാണ് ഭാര്യ. രണ്ട് മക്കളാണ്.

Read More >>