നിപ വൈറസിന്റെ ഉറവിടം പഴംതീനി വവ്വാലുകളെന്ന് റിപ്പോര്‍ട്ട് 

വെബ്ഡസ്‌ക്: 17 പേരുടെ മരണത്തിനിടയാക്കിയ നിപ വൈറസിന്റെ ഉറവിടം പഴംതീനി വവ്വാലുകളെന്ന് സ്ഥിരീകരണം. ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച്...

നിപ വൈറസിന്റെ ഉറവിടം പഴംതീനി വവ്വാലുകളെന്ന് റിപ്പോര്‍ട്ട് 

വെബ്ഡസ്‌ക്: 17 പേരുടെ മരണത്തിനിടയാക്കിയ നിപ വൈറസിന്റെ ഉറവിടം പഴംതീനി വവ്വാലുകളെന്ന് സ്ഥിരീകരണം. ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് (ഐസിഎംആര്‍) ആണ് ഇക്കാര്യം സ്ഥിരീകരിച്ചത്. കോഴിക്കോട് പേരാമ്പ്രയിലെ ചങ്ങരോത്ത് നിന്നും ലഭിച്ച വവ്വാലുകളില്‍ നിപ കണ്ടെത്താന്‍ സാധിച്ചിരുന്നില്ല.

രണ്ടാംഘട്ടത്തില്‍ ലഭിച്ച വവ്വാലുകളെ പരിശോധിച്ചപ്പോഴാണ് ഗവേഷണത്തിന് ട്വിസ്റ്റുണ്ടായത്. ''ആ മേഖലയില്‍ നിന്നും ലഭിച്ച പഴം തീനി വവ്വാലുകളില്‍ നിന്നാണ് നിപ പടര്‍ന്നതെന്ന് കണ്ടെത്താനായി'', ദേശീയ ആരോഗ്യ മന്ത്രി ജെപി നദ്ദ വ്യക്തമാക്കിയതായി ദി ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. മറ്റ് വര്‍ഗ്ഗത്തില്‍ പെട്ട വവ്വാലുകളെയാണ് ആദ്യഘത്തില്‍ പരിശോധിച്ചത്. അതുകൊണ്ടാണ് നിപ വൈറസിന്റെ ഉറവ്വിടം കണ്ടെത്താന്‍ കഴിയാതെ പോയതെന്നും അദ്ദേഹം പറഞ്ഞു.

'' ആദ്യം പരിശോധിച്ചത് 21 വവ്വാലുകളെയാണ്. അവയില്‍ നിന്നും നിപ വൈറസ് കണ്ടെത്താന്‍ സാധിച്ചിരുന്നില്ല. രണ്ടാം ഘട്ടത്തില്‍ 55 വവ്വാലുകളെ പരിശോധിച്ചു. അവ പഴംതീനി ഇനത്തില്‍ പെട്ട വവ്വാലുകളായിരുന്നു. അവയില്‍ നിന്നാണ് നിപ വൈറസ് കണ്ടെത്തനായത്.'' ഇന്ത്യന്‍ കൗണ്‍സില്‍ മെഡിക്കല്‍ സെന്ററിലെ ശാസ്്്ത്രജ്ഞനെ ഉദ്ധരിച്ച് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. അതെസമയം, കോഴിക്കോട്്, മലപ്പുറം ജില്ലകള്‍ നിപ്പ മുക്ത മേഖലയായി ഞായറാഴ്ച ആരോഗ്യമന്ത്രി പ്രഖ്യാപിച്ചിട്ടുണ്ട്.

Read More >>