യോഗ മതാതീതം, ആരും ഹൈജാക്ക് ചെയ്യരുതെന്ന് മുഖ്യമന്ത്രി

Published On: 2018-06-21T10:45:00+05:30
യോഗ മതാതീതം, ആരും ഹൈജാക്ക് ചെയ്യരുതെന്ന് മുഖ്യമന്ത്രി

വെബ്ഡസ്‌ക്: യോഗയെ ആരും ഹൈജാക്ക് ചെയ്യരുതെന്നും യോഗ മതാതീതമാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. അന്താരാഷ്ട്ര യോഗ ദിനാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടന ചടങ്ങില്‍ സംമ്പന്ധിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്ത് വിപുലമായാണ് യോഗദിനം ആചരിക്കുന്നത്.

നാലാമത് രാജ്യാന്തര യോഗദിനം രാജ്യവും വിപുലമായാണ് ആചരിച്ചത്. ഡെറാഡൂണില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി യോഗയ്ക്ക് നേതൃത്വം നല്‍കി. യോഗ സാഹോദര്യവും സൗഹാര്‍ദ്ദവും വളര്‍ത്തുമെന്നും മോദി പറഞ്ഞു. യോഗയിലൂടെ ഇന്ത്യയുടെ കാല്‍പ്പാടുകള്‍ ലോകം പിന്തുടരുമെന്നും പ്രധാനമന്ത്രി പറഞ്ഞു.

രാജ്യതലസ്ഥാനത്ത് ഇന്ത്യാഗേറ്റ്, താല്‍ക്കത്തോറ സ്റ്റേഡിയം, സെന്‍ട്രല്‍ പാര്‍ക്ക് എന്നിവിടങ്ങളിലെ പരിപാടികളില്‍ കേന്ദ്രമന്ത്രിമാര്‍ അടക്കം പങ്കെടുക്കുന്നുണ്ട്. ഉപഗ്രഹ സംവിധാനം ഉപയോഗിച്ച് യോഗദിനത്തില്‍ പങ്കെടുക്കുന്നവരുടെ എണ്ണം തിട്ടപ്പെടുത്തുമെന്ന് ആയുഷ് മന്ത്രാലയം അറിയിച്ചു.

Top Stories
Share it
Top