നിപ; ചക്കിട്ടപ്പാറയിലും കൂരാച്ചുണ്ടും 50 കുടുംബങ്ങള്‍ വീടൊഴിഞ്ഞു

Published On: 23 May 2018 5:00 AM GMT
നിപ; ചക്കിട്ടപ്പാറയിലും കൂരാച്ചുണ്ടും 50 കുടുംബങ്ങള്‍ വീടൊഴിഞ്ഞു

കോഴിക്കോട്: നിപ വൈറസ് ഭീതിയെത്തുടര്‍ന്ന് കോഴിക്കോട് കൂരാച്ചുണ്ടിലും ചക്കിട്ടപ്പാറയിലുമായി 50ഓളം കുടുംബങ്ങള്‍ വീടൊഴിഞ്ഞു. ബന്ധുവീടുകളിലേക്കാണ് ഭൂരിഭാഗം പേരും താമസം മാറിയത്. കൂരാച്ചുണ്ട് പഞ്ചായത്തില്‍ നിന്നും 22 കുടുംബങ്ങളാണ് വീടൊഴിഞ്ഞത്. കഴിഞ്ഞ വര്‍ഷം ഡങ്കിപ്പനി ബാധിച്ച് അഞ്ചു പേര്‍ മരിച്ചതാണ് ഇവരില്‍ ഭീതി വര്‍ധിപ്പിക്കുന്നത്.

ഭയപ്പെടേണ്ടതില്ലെന്ന് ആരോഗ്യവകുപ്പ് നിര്‍ദേശം നല്‍കു്്ന്നുണ്ടെങ്കിലും ചക്കിട്ടപ്പാറയില്‍ നിന്നും സമാനമായി രീതിയില്‍ പലായനം നടക്കുകയാണ്. അതേസമയം, കുടുംബങ്ങളുടെ പലായനം തടയാന്‍ ആരോഗ്യ പ്രവര്‍ത്തകരും പഞ്ചായത്ത് നേതൃത്വവും മേഖലയില്‍ ബോധവത്കരണവും നടത്തുന്നുണ്ട്.

Top Stories
Share it
Top