നിപ: ജീവനക്കാര്‍ മാസ്‌ക് ധരിക്കണമെന്ന് റെയില്‍വെ

കണ്ണൂര്‍: നിപ വൈറസ് ബാധയെ തുടര്‍ന്നു മലബാറിലെ റെയില്‍വേ സ്റ്റേഷനുകളില്‍ പാലക്കാട് ഡിവിഷന്റെ ജാഗ്രതാ നിര്‍ദ്ദേശം. റെയില്‍വേ ടിക്കറ്റ് കൗണ്ടര്‍,...

നിപ: ജീവനക്കാര്‍ മാസ്‌ക് ധരിക്കണമെന്ന്  റെയില്‍വെ

കണ്ണൂര്‍: നിപ വൈറസ് ബാധയെ തുടര്‍ന്നു മലബാറിലെ റെയില്‍വേ സ്റ്റേഷനുകളില്‍ പാലക്കാട് ഡിവിഷന്റെ ജാഗ്രതാ നിര്‍ദ്ദേശം. റെയില്‍വേ ടിക്കറ്റ് കൗണ്ടര്‍, റിസര്‍വേഷന്‍ കൗണ്ടര്‍ , അന്വേഷണ കണ്ടര്‍, കാറ്ററിങ് വിഭാഗം എന്നിവിടങ്ങളിലെ ജീവനക്കാര്‍ മാസ്‌ക് ധരിക്കണമെന്നാണു പാലക്കാട് റെയില്‍വേ ഡിവിഷന്‍ ആസ്ഥാനത്തു നിന്നുള്ള നിര്‍ദ്ദേശത്തില്‍ ഉള്ളത് . ഇതിനു പുറമേ ജനങ്ങളുമായി ഏറെ സമ്പര്‍ക്കം പുലര്‍ത്തുന്ന ട്രെയിന്‍ ടിക്കറ്റ് എക്സാമിനര്‍ (ടി.ടി.ഇ), ടിക്കറ്റ് ചെക്കര്‍, എ.സി കോച്ച് അസിസ്റ്റന്റുമാര്‍ എന്നിവര്‍ക്കും റെയില്‍വേ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇതേ തുടര്‍ന്ന് കഴിഞ്ഞ ദിവസം മുതല്‍ ജീവനക്കാര്‍ മാസ്‌ക് ധരിച്ചു തുടങ്ങി. നിപ ഭീതിയകലുന്നതു വരെ മാസ്‌ക് ധരിക്കാനാണു ജീവനക്കാര്‍ക്കു റെയില്‍വേയുടെ നിര്‍ദേശം.

അതേ സമയം രോഗവ്യാപനം തടയുന്നതിന് കരുതലും ജാഗ്രതയും പ്രധാനമാണെങ്കിലും പൊതുഇടങ്ങളില്‍ മാസ്‌ക് ധരിക്കേണ്ട ആവശ്യമില്ലെന്ന് മണിപ്പാല്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഗവേഷണ വിഭാഗം മേധാവി ഡോ. ജി. അരുണ്‍ കുമാര്‍ പറഞ്ഞു. റെയില്‍വേ സ്റ്റേഷന്‍, ബസ് സ്റ്റാന്റ് തുടങ്ങി പൊതു ഇടങ്ങളില്‍ ധാരാളം പേര്‍ വ്യാപകമായി മാസ്‌ക് ധരിക്കുന്നുണ്ട്. ഇതിന്റെ ആവശ്യമില്ല. നിപ പനി അതി തീവ്രമാകുന്ന, രക്ഷപ്പെടാനാവാത്ത ഗുരുതരമായ സമയത്ത് മാത്രമേ വൈറസ് പകരുകയുള്ളൂ. ഡോക്ടര്‍മാരും രോഗികളെ പരിചരിക്കുന്ന നഴ്സുമാരും കൂട്ടിരിക്കുന്നവരും മാസ്‌ക് ധരിക്കാം, അദ്ദേഹം പറഞ്ഞു.

ആളുകള്‍ പൊതു ഇടങ്ങളില്‍ മാസ്‌ക് ധരിക്കുകയും പലപ്പോഴും മാസ്‌കിന്റെ പുറംവശം കൈ കൊണ്ടു തൊടുകയും ഈ കൈകള്‍ കൊണ്ടു തന്നെ കണ്ണ്, വായ തുടങ്ങിയവയില്‍ തൊടുകയാണ് ചെയ്യുത്. ഇതുകൊണ്ട് മാസ്‌കിന്റെ യഥാര്‍ത്ഥ ഗുണം ലഭിക്കുന്നില്ല, അദ്ദേഹം കൂട്ടിച്ചേര്‍ത്തു


Story by
Read More >>