നിപ വൈറസിനെതിരേ മരുന്നുണ്ടെന്നും ചികിത്സിക്കാൻ അനുവദിക്കണമെന്നും ഹോമിയോ ‍ഡോക്ടർമാർ

Published On: 3 Jun 2018 3:15 AM GMT
നിപ വൈറസിനെതിരേ മരുന്നുണ്ടെന്നും ചികിത്സിക്കാൻ അനുവദിക്കണമെന്നും ഹോമിയോ ‍ഡോക്ടർമാർ

കോഴിക്കോട്: നിപ വൈറസ് ബാധിച്ച രോഗികളെ ചികിത്സിക്കാന്‍ അനുവദിക്കണമെന്നും ഇന്ത്യന്‍ ഹോമിയോപതിക് മെഡിക്കല്‍ അസോസിയേഷന്‍. നിലവില്‍ വിവിധതരം പനികള്‍ക്കെതിരേ പ്രതിരോധമരുന്ന് വിതരണം ചെയ്യാനാണ് ഹോമിയോ ആശുപത്രികള്‍ക്ക് സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുള്ളത്. എന്നാല്‍ നിപ വൈറസിനെതിരേ ഹോമിയോയില്‍ ചികിത്സയും മരുന്നുമുണ്ടെന്നാണ് ഹോമിയോ ഇന്ത്യന്‍ ഹോമിയോപതിക് മെഡിക്കല്‍ അസോസിയേഷന്‍ സംസ്ഥാന ഘടകത്തിന്റെ അവകാശവാദം.

എല്ലാതരം പനികള്‍ക്കുമുള്ള പ്രതിരോധ മരുന്ന് ഹോമിയോപ്പതിയില്‍ ഉണ്ടെന്നാണ് ഇവര്‍ അവകാശപ്പെടുന്നത്. അതിനാല്‍ നിപ രോഗികളെ ചികിത്സിക്കാന്‍ തങ്ങളെ അനുവദിക്കണമെന്നും ഹോമിയോ ഡോക്ടര്‍മാര്‍ ആരോഗ്യ വകുപ്പിനോട് ആവശ്യപ്പെട്ടു. ഇക്കാര്യം ആരോഗ്യ മന്ത്രിയോട് ആവശ്യപ്പെടുമെന്നും അസോസിയേഷന്‍ പറയുന്നു.

Top Stories
Share it
Top