നിപ; കോഴിക്കോട് ഒരു മരണം കൂടി

കോഴിക്കോട്: നിപ വൈറസ് ബാധയെത്തുടര്‍ന്ന് കോഴിക്കോട് ഒരാള്‍ കൂടെ മരിച്ചു. ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന പന്തിരിക്കര...

നിപ; കോഴിക്കോട് ഒരു മരണം കൂടി

കോഴിക്കോട്: നിപ വൈറസ് ബാധയെത്തുടര്‍ന്ന് കോഴിക്കോട് ഒരാള്‍ കൂടെ മരിച്ചു. ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന പന്തിരിക്കര സൂപ്പിക്കടയില്‍ വളച്ചുകെട്ടിയില്‍ മൂസയാണ് മരിച്ചത്. നേരത്തേ നിപ വൈറസ് ബാധയെത്തുടര്‍ന്ന് മരിച്ച സാബിത്തിന്റെയും സ്വാലിഹിന്റെയും പിതാവാണ് മൂസ. ഇതോടെ കോഴിക്കോടും മലപ്പുറത്തുമായി നിപ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 12 ആയി. മൂസയുടെ സഹോദരഭാര്യ മറിയം നേരത്തേ നിപ ബാധിച്ച് മരിച്ചിരുന്നുു.

നിപ വൈറസിന് മരുന്നു കണ്ടു പിടിച്ചിട്ടില്ലെങ്കിലും അല്‍പമെങ്കിലും ആശ്വാസം നല്‍കാന്‍ കഴിയുന്ന റിപാവറിന്‍ എന്ന മരുന്ന് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ എത്തിച്ചത് ആശ്വാസം പകര്‍ന്നിട്ടുണ്ട്. പുതുതായി ആര്‍ക്കും രോഗം സ്ഥിരീകരിച്ചിട്ടുമില്ല. നിലവില്‍ മെഡിക്കല്‍ കോളജില്‍ ഒന്‍പതു പേരാണ് ചികിത്സയിലുള്ളത്.

മലപ്പുറത്ത് നിന്നും പനി ബാധിച്ച് ചികിത്സയ്‌ക്കെത്തിയ പത്തു പേരില്‍ ഒരാള്‍ക്കു മാത്രമാണ് രോഗം സ്ഥിരീകരിച്ചത്. രണ്ടു കുട്ടികളുടേത് അടക്കം നിപ വൈറസ് ബാധ സംശയിക്കുന്ന ഏതാനും പേരുടെ ശ്രവങ്ങളുടെ സാമ്പിള്‍ മണിപ്പാല്‍ വൈറസ് റിസെര്‍ച്ച് സെന്ററിലേക്ക് പരിശോധനയ്ക്കയച്ചിട്ടുണ്ട്.

Read More >>