നിപ വൈറസ്; കേന്ദ്രസംഘം ഇന്നെത്തും; സംസ്ഥാനത്ത് ജാഗ്രതാ നിര്‍ദേശം

Published On: 2018-05-21 05:30:00.0
നിപ വൈറസ്; കേന്ദ്രസംഘം ഇന്നെത്തും; സംസ്ഥാനത്ത് ജാഗ്രതാ നിര്‍ദേശം

കോഴിക്കോട്: കോഴിക്കോട്ടെയും മലപ്പുറത്തെയും നിപ വൈറസ് പടര്‍ന്നു പിടിക്കുന്ന പ്രദേശങ്ങളില്‍ കേന്ദ്ര ആരോഗ്യസംഘം ഇന്ന് സന്ദര്‍ശനം നടത്തും. കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനമാണ് ഇക്കാര്യം അറിയിച്ചത്. നിപ പടര്‍ന്നു പിടിച്ച മേഖലയില്‍ സര്‍ക്കാര്‍ സുരക്ഷ ഒരുക്കില്ലെന്ന് പരക്കെ ആരോപണമുയരുന്നുണ്ട്. പ്രദേശത്ത് ബോധവത്കരണനടപടികളോ മാസ്‌ക് വിതരണമോ നടന്നിട്ടില്ലെന്ന് പ്രദേസവാസികള്‍ ആരോപിക്കുന്നു. ഇതുവരെ നിപ വൈറസ് ബാധയെത്തുടര്‍ന്ന് ഒന്‍പത് പേരാണ് മരിച്ചത്.

നിപ വൈറസ് ബാധയെത്തുടര്‍ന്ന് സംസ്ഥാനത്ത് ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിരിക്കുകയാണ്. നാഷനല്‍ സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ഡയറക്ടര്‍ ഡോ. സുജീത് കെ സിങിന്റെ നേതൃത്വത്തിലുള്ള കേന്ദ്രസംഘമാണ് ഇന്ന് പ്രദേശങ്ങള്‍ സന്ദര്‍ശിക്കുക.

Top Stories
Share it
Top