നിപ; സേവനത്തിന് സ്വയം സന്നദ്ധരായ കഫീല്‍ ഖാനും ഡോക്ടര്‍മാര്‍ക്കും നന്ദിയറിയിച്ച് മുഖ്യമന്ത്രി 

Published On: 2018-05-22T12:00:00+05:30
നിപ; സേവനത്തിന് സ്വയം സന്നദ്ധരായ കഫീല്‍ ഖാനും ഡോക്ടര്‍മാര്‍ക്കും നന്ദിയറിയിച്ച് മുഖ്യമന്ത്രി 

കോഴിക്കോട് നിപ വൈറസ് ബാധിത മേഖലയില്‍ സേവനത്തിന് സ്വയം സന്നദ്ധരായി രംഗത്തെത്തിയ ഉത്തര്‍ പ്രദേശിലെ ഡോ. കഫീല്‍ ഖാനും മറ്റ് ഡോക്ടര്‍മാര്‍ക്കും ആരോഗ്യപ്രവര്‍ത്തകര്‍ക്കും നന്ദിയറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. മേഖലയില്‍ സേവനം ചെയ്യാന്‍ അനുമതി തേടി കഫീല്‍ ഖാന്‍ സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്ത സന്ദേശം ശ്രദ്ധയില്‍ പെട്ടതായും കഫീല്‍ ഖാനെപ്പോലെയുള്ളവര്‍ക്ക് സ്വന്തം ജീവനേക്കാളും ആരോഗ്യത്തേക്കാളും വലുത് സഹജീവികളോടുള്ള സ്‌നേഹമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

രോഗം നിയന്ത്രിക്കാന്‍ സര്‍ക്കാരിനെ സഹായിക്കാന്‍ സന്നദ്ധരായി നിരവധി ഡോക്ടര്‍മാരും ആരോഗ്യപ്രവര്‍ത്തകരും സമീപിച്ചിട്ടുണ്ട്. അവര്‍ക്ക് അവസരം നല്‍കുന്നതില്‍ സര്‍ക്കാരിന് സന്തോഷമേയുള്ളൂ. സന്നദ്ധരായ ഡോക്ടര്‍മാരും ആരോഗ്യപ്രവര്‍ത്തകരും ആരോഗ്യവകുപ്പു ഡയറക്ടറുമായോ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രി സൂപ്രണ്ടുമായോ ബന്ധപ്പെടണമെന്നും മുഖ്യമന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു.

Top Stories
Share it
Top